മെസ്സിക്ക് പകരം റാഫേല്‍ ലിയോ ; പുതിയ ട്രാന്‍സഫര്‍ പദ്ധതികളുമായി പിഎസ്ജി രംഗത്ത്
എസി മിലാൻ ഫോർവേഡ് റാഫേൽ ലിയോയെ ലയണൽ മെസ്സിക്ക് പകരക്കാരനായി പാരീസ് സെന്റ് ജെർമെയ്ൻ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്.അര്‍ജന്‍റീന താരത്തിന്‍റെ കരാർ സീസൺ അവസാനത്തോടെ പൂര്‍ത്തിയായേക്കും.അവിടെ തുടരാന്‍ അദ്ദേഹത്തിന് തീരെ താല്‍പര്യം ഇല്ല എന്ന് എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തന്‍റെ മുന്‍ ക്ലബായ ബഴ്സയിലെക്ക് അദ്ദേഹം മടങ്ങാനുള്ള സാധ്യതകള്‍ വളരെ അധികം ആണ് എന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.മെസ്സി പോയാല്‍ പിഎസ്ജി ഡയറക്ടര്‍ ലൂയിസ് കാംപോസ് പോർച്ചുഗൽ ഇന്റർനാഷണല്‍ താരമായ റാഫേല്‍ ലിയോയേ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, റയൽ മാഡ്രിഡ് തുടങ്ങിയ യൂറോപ്പിലെ എല്ലാ മുന്‍ നിര ക്ലബുകളും ലിയോയേ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ യുവ താരത്തിനെ എന്ത് വില കൊടുത്തും ടീമില്‍ നില നിര്‍ത്താന്‍ ആണ് എസി മിലാന്‍ ലക്ഷ്യമിടുന്നത്.