നാഗല്‍സ്മാനെ സാക്ക് ചെയ്ത് ബയേണ്‍ ; ടുഷല്‍ പുതിയ മാനേജര്‍
മാനേജർ ജൂലിയൻ നാഗെൽസ്മാനെ പുറത്താക്കിയതായും അദ്ദേഹത്തിന്റെ പിൻഗാമിയായി മുന്‍ ചെല്‍സി മാനേജര്‍ ആയ തോമസ് ടുഷലിനെ നിയമിച്ചതായും വാര്‍ത്ത നല്‍കി ബയേണ്‍ മ്യൂണിക്ക്.മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ ആണ് ജര്‍മന്‍ കോച്ച് നാഗല്‍സ്മാനെ മ്യൂണിക്ക് പുറത്താക്കിയത്.

ബുണ്ടസ്ലിഗയില്‍ ഒന്നാം സ്ഥാനത് ഉള്ള ബോറൂസിയക്ക് കീഴില്‍ ഒരു പൊയന്റിനു പിന്നില്‍ ആണ് ഇപ്പോള്‍ ബയേണ്‍.ലീഗില്‍ അവരുടെ പ്രകടനത്തില്‍ ടീം മാനെജ്മെന്റ് തീരെ തൃപ്തര്‍ അല്ല.തോമസ് ടുഷലിനെ അടുത്ത സീസണില്‍ തങ്ങളുടെ പുതിയ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്താന്‍ റയല്‍ ആഗ്രഹിച്ചിരുന്നു.ബയേണിന്റെ പെട്ടെന്നുള്ള ഈ നീക്കം റയലിന് നല്ലൊരു തിരിച്ചടി തന്നെ ആണ്.2021 ഏപ്രിലിൽ ആണ് ബയേൺ നാഗൽസ്മാനെ ടീമിലേക്ക് കൊണ്ട് വന്നത്.കഴിഞ്ഞ സീസണില്‍ ബയേണിനെ തുടർച്ചയായ 10-ാം ബുണ്ടസ്‌ലിഗ കിരീടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.