റയലിന്റെ ഭാവി മാനേജര്‍ക്കുള്ള സാധ്യത പട്ടികയില്‍ ഇടം നേടി മൊറീഞ്ഞോയും
അടുത്ത സീസണില്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്ക് ഉള്ള സാധ്യത ലിസ്റ്റില്‍ ജോസ് മൗറീഞ്ഞോയുടെ പേരും.ഈ സീസണ്‍ അവസാനിച്ചാല്‍ റയല്‍ കോച്ച് അന്‍സലോട്ടി ബ്രസീല്‍ അന്താരാഷ്ട്ര ടീമിന്‍റെ കോച്ചായി ചുമതല ഏല്‍ക്കും എന്നുള്ള അഭ്യൂഹങ്ങള്‍ ഇപ്പോള്‍ വളരെ അധികം ശക്തമായി കേള്‍ക്കുന്നുണ്ട്.ബാഴ്സലോണ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന മുണ്ടോ ഡിപോർട്ടീവോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഫ്ലോറന്റിനോ പെരസ് നിലവിൽ ആൻസലോട്ടിയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ ഒരു നീണ്ട പട്ടിക സമാഹരിക്കുന്നു.

മുന്‍ ചെല്‍സി മാനേജര്‍ തോമസ് ടുശല്‍,മുന്‍ പിഎസ്ജി,ടോട്ടന്‍ഹാം മാനേജര്‍ ആയിരുന്ന മൗറീഷ്യോ പോച്ചെറ്റിനോ,ലെവര്‍കുസന്‍ കോച്ച് സാബി അലോൻസോ, സിനദീൻ സിദാൻ,ഫ്രാങ്ക്ഫുട്ട് മാനേജര്‍ ഒലിവർ ഗ്ലാസ്നർ എന്നിങ്ങനെ പോകുന്നു സാധ്യത ലിസ്റ്റ്.ഇപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ജോസ് മൗറീഞ്ഞോയും ആ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.മാഡ്രിഡ് പ്രസിഡന്റ് പെരെസുമായി വളരെ നല്ല രീതിയില്‍ ഉള്ള ബന്ധമാണ് അദ്ദേഹത്തിന് ഉള്ളത്.