ബെല്‍ജിയം ക്യാപ്റ്റന്‍ ആയി സ്ഥാനം ഏറ്റ് ഡി ബ്രൂയ്ന
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഈദന്‍ ഹസാര്‍ഡ് വിരമിച്ചതിനെ തുടര്‍ന്ന് സിറ്റി സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആയ കെവിന്‍ ഡി ബ്രൂയ്ന ഇനി ബെല്‍ജിയത്തിനെ നയിക്കും.ബെല്‍ജിയം കോച്ച് ആയ ഡോമിനിക്കോ ടെഡേസ്ക്കോയാണ് ഡി ബ്രൂയ്നയേ ക്യാപ്റ്റന്‍ ആയി തിരഞ്ഞെടുത്തത്. മാഡ്രിഡ് ഗോള്‍ കീപ്പര്‍ ആയ തിബോ കോര്‍ട്ട്വയും മിലാന്‍ സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കുവും ആണ് നിലവിലെ ബെല്‍ജിയം ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍മാര്‍.

തനിക്ക് വെറും 32 വയസ്സ് മാത്രമേ ആയിട്ടുള്ളൂ എന്നും രാജ്യത്തിന് വേണ്ടി ഇനിയും ഏറെ നല്‍കാന്‍ ഉള്ള കെല്‍പ്പ് തനിക്ക് ഇപ്പോഴും ഉണ്ടെന്നും ഡി ബ്രൂയ്ന വെളിപ്പെടുത്തി. ബെൽജിയത്തിനായി 97 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 25 ഗോളുകൾ നേടിയിട്ടുണ്ട്, വെള്ളിയാഴ്ച സ്വീഡനിൽ നടക്കുന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ നായകനായി താരം തന്‍റെ അരങ്ങേറ്റം കുറിക്കും.