ഫ്രാന്‍സിനെ ഇനി മുതല്‍ കൈലിയൻ എംബാപ്പെ നയിക്കും
കോച്ച് ദിദിയർ ദെഷാംപ്‌സ് ഫ്രാൻസ് ദേശീയ ടീമിന്റെ പുതിയ ക്യാപ്റ്റനായി പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് കൈലിയൻ എംബാപ്പെയെ തിരഞ്ഞെടുത്തു.ഫ്രാൻസിനായി 66 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ നേടിയിട്ടുള്ള എംബാപ്പേ 2022 ഖത്തർ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഹ്യൂഗോ ലോറിസിൽ നിന്നാണ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്.

“എംബാപ്പെയാണ് പുതിയ ഫ്രാൻസ് ക്യാപ്റ്റൻ, അന്റോയിൻ ഗ്രീസ്മാനാണ് വൈസ് ക്യാപ്റ്റൻ.ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വേണ്ട എല്ലാ കാര്യങ്ങളും അവനില്‍ ഞാന്‍ കാണുന്നുണ്ട്. പിച്ചിനുള്ളിലും പുറത്തും താരം ടീമിന്‍റെ അവിഭാജ്യ ഘടകം ആണ്.” ഫ്രഞ്ച് ഔട്ട്‌ലെറ്റ് ടെലിഫൂട്ടിനോട് സംസാരിച്ച ദെഷാംപ്‌സ് പറഞ്ഞു.2024 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മത്സരത്തിൽ നെതർലാൻഡിനെതിരെ വെള്ളിയാഴ്ച അദ്ദേഹം തന്റെ പുതിയ റോളില്‍ കളിക്കാന്‍ ആരംഭിക്കും.മൂന്ന് ദിവസത്തിന് ശേഷം അവർ ഡുബ്ലിനില്‍ അയര്‍ലണ്ടിനെ നേരിടും.