രണ്ടാം പാദത്തിലും വിജയം, യുണൈറ്റഡ് യൂറോപ്പ ക്വാര്‍ട്ടറില്‍
ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തിലും ബെറ്റിസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.55 ആം മിനുട്ടില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് നേടിയ ഗോളിലാണ് യുണൈറ്റഡ് വിജയം ഉറപ്പിച്ചത്.ഒരാഴ്ച മുമ്പ് ഓൾഡ് ട്രാഫോർഡിൽ നടന്ന ആദ്യ പാദ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് യുണൈറ്റഡ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിജയം നേടിയിരുന്നു.

മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ തുര്‍ക്കി ടീം ആയ ഫെന്നര്‍ബാഷിനെതിരെ ഒരു ഗോളിന് തോല്‍വി ഏറ്റുവാങ്ങി എങ്കിലും ആദ്യ പാദത്തിലെ രണ്ടു ഗോള്‍ മാര്‍ജിനില്‍ നേടിയ വിജയം സേവിയ്യയെ രക്ഷപ്പെടുത്തി.കാണികള്‍ക്ക് മുന്നില്‍ അക്രമിച്ച് കളിച്ച ഫെന്നര്‍ബാഷ് സേവിയ്യയെ നല്ല രീതിയില്‍ വിറപ്പിച്ചു.40 ആം മിനുട്ടില്‍ ടെല്ലസിനെതിരായ ഹാന്‍ഡ്‌ബോള്‍ മൂലം ലഭിച്ച പെനാല്‍ട്ടി വലയിലാക്കി എന്നര്‍ വലന്‍സിയ സേവിയ്യയെ സമ്മര്‍ദത്തില്‍ ആഴ്ത്തി എങ്കിലും ശേഷിക്കുന്ന സമയം ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാന്‍ സാംപോളിയുടെ ടീമിനായി.