ബ്രസീല്‍ പരിശീലകന്‍ ആവാന്‍ ജോക്കിം ലോ !!!!
മുൻ ജർമ്മനി പരിശീലകൻ ജോക്കിം ലോ ബ്രസീല്‍ അന്താരാഷ്ട്ര ടീമിന്‍റെ മാനേജര്‍ സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്.ഖത്തറിലെ ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ പിന്‍ഗാമിക്കായി ഇപ്പോഴും ബ്രസീല്‍ തിരച്ചില്‍ നടത്തി വരുകയാണ്.നിലവിൽ ബ്രസീലിന്റെ താത്കാലിക മാനേജരായി റമോൺ മെനെസെസ് തുടരുന്നുണ്ട്.

2021 ജൂണിൽ നടന്ന യൂറോയിലെ മോശം പ്രകടനം കാരണം ജോക്കിം ലോയേ ജര്‍മന്‍ ടീം മാനേജര്‍ സ്ഥാനത് നിന്ന് പറഞ്ഞു വിട്ടിരുന്നു.നിലവില്‍ മുന്‍ ബയേണ്‍ മാനേജര്‍ ആയിരുന്ന ഹാന്‍സി ഫ്ലിക്ക് ആണ് ജര്‍മനിയുടെ ഹെഡ് കോച്ച്.15 വർഷം ചുമതല വഹിച്ച ജോക്കിം ലോയാണ് ജര്‍മനിയെ 2014 ലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത്.ജര്‍മന്‍ ടീമിനെ ഫോമിന്‍റെ ഉന്നതിയില്‍ എത്തിക്കാന്‍ മികച്ച പങ്ക് വഹിച്ച ലോ പല യുവ താരങ്ങള്‍ക്കും അവസരം നല്‍കി കൊണ്ടാണ് ടീമിനെ കെട്ടി പടുത്തത്.