യുക്രെയിനിനു പകരം മൊറോക്കോയുമായി സംയുക്ത ബിഡ് നല്‍കുമെന്ന് അറിയിച്ച് പോര്‍ച്ചുഗലും സ്പെയിനും
2030 ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ സ്പെയിനും പോർച്ചുഗലുമായി ചേർന്ന് ത്രീ-വേ ബിഡ് ചെയ്യുമെന്ന് രാജ്യത്തിന്‍റെ ഫുട്ബോള്‍ ബോര്‍ഡ് സ്ഥിരീകരിച്ചു.സ്‌പെയിനും പോർച്ചുഗലും അവരുടെ 2030 ലേക്കുള്ള സാധ്യതയുള്ള പങ്കാളിയായി ആദ്യം ഉക്രെയ്‌നുമായി ചേർന്നിരുന്നു, എന്നാൽ റഷ്യയുമായുള്ള യുദ്ധം അവസാനമില്ലാത്തതിനാൽ , യുക്രെയിനിനെ ഒഴിവാക്കി മൊറോക്കോയേ കൂട്ടുപിടിക്കുകയായിരുന്നു യൂറോപ്പിയന്‍ രാജ്യങ്ങള്‍.

മുൻകാലങ്ങളിൽ നിരവധി ലോകകപ്പ് ടൂര്‍ണമേന്റുകള്‍ക്ക് ആയി മൊറോക്കോ ബിഡ് ചെയ്തിട്ടുണ്ട്.2010 ല്‍ മൊറോക്കോ അവസാന റൗണ്ട് വരെ എത്തി ,എങ്കിലും അവരെ മറികടന്നു ആഫ്രിക്ക ലേലത്തില്‍ ജയിച്ചു.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ടൂർണമെന്റിൽ സെമി വരെ എത്തിയ മൊറോക്കന്‍ ടീം ലോകം മൊത്തം ആരാധകരെ സൃഷ്ട്ടിച്ചിരിക്കുന്നു.അതിനാല്‍ അവരെ കൂട്ടുപിടിച്ചാല്‍ തങ്ങള്‍ക്ക് ബിഡ് ലഭിക്കാന്‍ കൂടുതല്‍ സാധ്യത ഉണ്ട് എന്ന് പോര്‍ച്ചുഗലും സ്പെയിനും കരുതുന്നു.ദക്ഷിണ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, പരാഗ്വേ, ചിലി, ഉറുഗ്വേ എന്നിവരും 2030 ലോകക്കപ്പിനായി ബിഡ് നല്‍കിയിട്ടുണ്ട്.2026 ലോകകപ്പ് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും.32 ല്‍ നിന്നും 48 ആയി ടീമുകളുടെ എണ്ണം ഉയരും.