റഫറിമാരെ വാങ്ങി എന്ന ആരോപണം തെറ്റ് – ലപോര്‍ട്ട
തങ്ങള്‍ റഫറിമാരെ വാങ്ങാൻ ശ്രമിച്ചുവെന്ന ആരോപണം ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട നിഷേധിച്ചു.2016 നും 2018 നും ഇടയിൽ 1.6 മില്യൺ യൂറോ ബാഴ്‌സലോണ റഫറിമാരുടെ ടെക്‌നിക്കൽ കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റ് ജോസ് മരിയ എൻറിക്വസ് നെഗ്രേരയ്ക്ക് നൽകിയതായി റിപ്പോർട്ടുണ്ട്.നെഗ്രെയ്‌റയുടെ ഉടമസ്ഥതയിലുള്ള ഡാസ്‌നിൽ 95 എന്ന കമ്പനിക്ക് 17 വർഷത്തിനുള്ളില്‍ 7 മില്യണ്‍ യൂറോ നല്‍കിയിരുന്നു.

“ക്ലബ്ബിനെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണമാണിത്. ബാഴ്‌സലോണ സിവിസി കരാര്‍ ഒപ്പിടാത്തത് ലാലിഗക്ക് ഇഷ്ട്ടപ്പെട്ടിട്ടില്ല.അതിനാല്‍ ക്ലബിനെ തരംതാഴ്ത്തി തങ്ങള്‍ക്ക് മേല്‍ നിയന്ത്രണം നേടാനുള്ള പലരുടെയും നിഗൂഡ ലക്ഷ്യമാണിത്.എല്ലാം പുറത്തു കൊണ്ട് വരുന്നതിനു വേണ്ടി പത്ര സമ്മേളനം ഞാന്‍ അടുത്ത് തന്നെ നടത്തും.”ലപോര്‍ട്ട സ്പാനിഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.