അഞ്ച് മാഞ്ചസ്റ്റർ സിറ്റി കളിക്കാർ ബാഴ്സയുടെ ട്രാന്‍സ്ഫര്‍ റഡാറിൽ
കറ്റാലൻ ഭീമന്മാർ ലാ ലിഗയിൽ ഗംഭീരമായ ഒരു കാമ്പെയ്‌ൻ ആണ് ആസ്വദിക്കുന്നത്.ഇത്തവണ ലീഗ് എടുക്കാന്‍ ആയാല്‍ സാവിയേ മാനേജര്‍ സ്ഥാനത് നിര്‍ത്തി ടീമിനെ പുതുക്കി പണിയാന്‍ ആണ് മാനെജ്മെന്റ് ലക്‌ഷ്യം ഇടുന്നത്.ഫിനാന്‍ഷ്യലി ബാഴ്സ വളരെ പിന്നോക്കം ആണ് എന്ന് ലാലിഗ ചീഗ് തെബാസ് പറഞ്ഞിട്ട് ഉണ്ട് എങ്കിലും പുതിയ താരങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ബാഴ്സ തുടരുന്നുണ്ട്.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം അഞ്ചു സിറ്റി താരങ്ങള്‍ക്ക് വേണ്ടി ബിഡ് നല്‍കാന്‍ ബാഴ്സ തയ്യാറായി നില്‍ക്കുന്നുണ്ട്.മിഡ്ഫീല്‍ഡര്‍ ആയ ഗുണ്‍ഡോഗനെ ഫ്രീ ട്രാന്‍സ്ഫറിലും,മറ്റു സിറ്റി മിഡ്ഫീല്‍ഡര്‍മാരായ ബെര്‍ണാര്‍ഡോ സില്‍വ,റോഡ്രി എന്നിവര്‍ക്ക് ഒരു ഒഫീഷ്യല്‍ ബിഡ് നല്‍കാനും ബാഴ്സ തീരുമാനിക്കുന്നുണ്ട്.ഇത് കൂടാതെ പ്രതിരോധ മേഘലയില്‍ അയ്മെരിക്ക് ലപോര്‍ട്ടേ,മുന്നേറ്റ നിരയില്‍ ജൂലിയന്‍ അല്‍വാറസ് എന്നിവരെ കൂടി സൈന്‍ ചെയ്യാന്‍ ബാഴ്സ പദ്ധതി ഇടുന്നുണ്ട്.