ചെല്‍സി താരത്തിനെ റാഞ്ചാന്‍ പെപ്പ് !!!
ചെൽസി മിഡ്ഫീൽഡർ മാറ്റിയോ കൊവാസിച്ചിനെ വേനൽക്കാല സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.താരത്തിന്‍റെ ചെല്‍സിയുമായുള്ള കരാര്‍ കാലാവധി പന്ത്രണ്ടു മാസം കൂടിയേ ഉള്ളൂ.കരാര്‍ പുതുക്കല്‍ ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നിട്ടുമില്ല.കൂടാതെ പല സുപ്പെര്‍ താരങ്ങളെയും സൈന്‍ ചെയ്ത ചെല്‍സിയിലെ തന്‍റെ ഭാവി താരത്തിനും വ്യക്തമല്ല.

റയലില്‍ താരത്തിന് വേണ്ട വിധത്തില്‍ ഉള്ള പരിഗണന ലഭിക്കാതെ വന്നപ്പോള്‍ ആണ് അദ്ദേഹം ചെല്സിയിലെക്ക് കൂടുമാറിയത്.പിന്നീട് അങ്ങോട്ട് കാന്‍റെക്കൊപ്പം അദ്ദേഹം ബ്ലൂസ് മിഡ്ഫീല്‍ഡ് അടക്കി ഭരിച്ചു.ചാമ്പ്യന്‍സ് ലീഗ് നേടിയ ചെല്‍സി ടീമിലെ പ്രമുഖ താരമാണ് കൊവാസിച്ച്. കൂടാതെ തന്‍റെ നാഷണല്‍ ടീം ആയ ക്രോയേഷ്യക്ക് വേണ്ടിയും അദ്ദേഹം നന്നായി കളിക്കുന്നുണ്ട്.അദ്ദേഹം തന്‍റെ കളി കൊണ്ട് ഒരു ടീമിനെ എങ്ങനെ മാറ്റി എടുക്കുന്നു എന്നത് സിറ്റി കോച്ച് പെപ്പിനെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.അദ്ദേഹം മാനേജ്മെന്റിനോട് ചെല്‍സി താരത്തിന് വേണ്ടി വരാനിരിക്കുന്ന സമ്മര്‍ വിന്‍ഡോയില്‍ ഒരു ഒഫീഷ്യല്‍ ബിഡ് നല്‍കാന്‍ പറഞ്ഞേക്കും.