ഇന്റര്‍ മിലാനില്‍ നിന്ന് അര്‍ജന്‍റ്റയിന്‍ സ്ട്രൈക്കറേ റാഞ്ചാന്‍ പദ്ധതിയിട്ട് ആര്‍റെറ്റ
ഈ വേനൽക്കാലത്ത് ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസിനെ സൈൻ ചെയ്യാൻ ആഴ്‌സണൽ പദ്ധതിയിടുന്നു.നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് മേല്‍ രണ്ട് പോയിന്റ് ലീഡ് ഉള്ള ആഴ്സണല്‍ ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പ്രീമിയര്‍ ലീഗ് എന്ന സ്വപ്നത്തിന് വളരെ അടുത്തെത്തി നില്‍ക്കുകയാണ്.എന്തായാലും ഈ സീസണിനു ശേഷം മൈക്കല്‍ ആര്‍റെറ്റയുടെ സ്പോര്‍ട്ടിങ്ങ് പ്രൊജക്ട്ടിനു കൂടുതല്‍ ബജറ്റ് നല്‍കാന്‍ മാനെജ്മെന്റ് തീരുമാനിച്ചിരിക്കുന്നു.

2022 ലോകകപ്പിനിടെ കാൽമുട്ടിന് പരിക്കേറ്റ ഗബ്രിയേൽ ജീസസിന് ഒരു കോമ്പറ്റീഷന് വേണ്ടി ഒരു സ്ട്രൈക്കറേ സൈന്‍ ചെയ്യാന്‍ ആര്‍റെറ്റ പദ്ധതിയിടുന്നുണ്ട്.നിലവിലെ ഇന്‍റര്‍ മിലാന്‍ ടീമിന്‍റെ പ്രകടനത്തില്‍ വളരെ അധികം നിരാശ മാര്‍ട്ടിനസ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു.രണ്ടാം സ്ഥാനത് ഉള്ള മിലാന്‍ പതിനെട്ടു പോയിന്റുകള്‍ക്ക് നാപോളിയുടെ പുറകില്‍ ആണ്.താരത്തിന്‍റെ മിലാനിലെ കോണ്ട്രാക്റ്റ് 2026 ല്‍ തീരും.ആഴ്സണല്‍ അര്‍ജന്‍റ്റയിന്‍ താരത്തിന് വേണ്ടി ഒരു ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് എങ്കില്‍ കുറഞ്ഞത് ഒരു 70 മില്യണ്‍ യൂറോ ലഭിച്ചാല്‍ മാത്രമേ അദ്ധേഹത്തെ വിട്ടു നല്‍കാന്‍ മിലാന്‍ തയ്യാറാവുകയുള്ളൂ.