ഒടുവില്‍ ലിവര്‍പൂള്‍ സലയെ വില്ക്കാന് ഒരുങ്ങുന്നു
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മുഹമ്മദ് സലായെ വിൽക്കാൻ ലിവർപൂൾ പരിഗണിക്കുന്നു.289 മത്സരങ്ങളിൽ നിന്ന് 175 ഗോളുകളും 72 അസിസ്റ്റുകളും സംഭാവന ചെയ്ത സല ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി മാറി കഴിഞ്ഞു.ഒരു പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് ട്രോഫിയും അദ്ദേഹത്തിന്റെ അംഗീകാരങ്ങളിൽ ഉൾപ്പെടുന്നു. താരത്തിന്റെ ക്ലബുമായുള്ള കരാര്‍ കാലാവധി ഇനി രണ്ടു വര്‍ഷം കൂടിയുണ്ട്.

ക്ലോപ്പ് ടീമിനെ ഏറ്റെടുത്ത ശേഷം ഏറ്റവും മോശം അവസ്ഥയില്‍ ആണ് ലിവര്‍പൂള്‍ ഇപ്പോള്‍. സല ടീമിലെ കേന്ദ്ര താരം ആണ് എങ്കിലും അദ്ധേഹത്തെ വിറ്റ് പണം സമ്പാദിക്കാന്‍ ആണ് ഇപ്പോള്‍ മാനെജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.താരത്തിന്റെ മോശം ഫോമും കൂടി കണക്കില്‍ എടുത്താണ് സലയേ വില്ക്കാന് ലിവര്‍പൂള്‍ തീരുമാനിച്ചിരിക്കുന്നത്.നിലവിലെ മാര്‍ക്കറ്റ് നിലവാരം അനുസരിച്ച് അദ്ദേഹത്തിന് ഏകദേശം 70 മില്യണ്‍ യൂറോ ലഭിക്കും എന്ന് ഫിച്ചാജസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.