ബുണ്ടസ്ലിഗയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബോറൂസിയ
ശനിയാഴ്ച ബൊറൂസിയ ഡോർട്ട്മുണ്ടിന് ആതിഥേയത്വം വഹിക്കുമ്പോൾ തുടർച്ചയായ നാല് ലീഗ് തോൽവികളിൽ നിന്ന് തിരിച്ചുവരാനുള്ള ലക്ഷ്യത്തില്‍ ആണ് ഹോഫെൻഹൈം.നിലവില്‍ പതിനഞ്ചാം സ്ഥാനത്തുള്ള അവര്‍ റിലഗേഷന്‍ ഭീഷണി നേരിടുന്നുണ്ട്.ഡോര്‍ട്ടുമുണ്ട് ആകട്ടെ ലീഗില്‍ 43 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.അത്ര തന്നെ പോയിന്റ് ഉള്ള ബയേണ്‍ തന്നെ ആണ് ഒന്നാം സ്ഥാനത്.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ മഞ്ഞപ്പടക്ക് കഴിഞ്ഞേക്കും.അതിനാല്‍ ഇന്ന് വലിയൊരു ഗോള്‍ മാര്‍ജിനില്‍ ജയം നേടുക എന്നത് ആണ് ബോറൂസിയയുടെ ലക്‌ഷ്യം.
ബുണ്ടസ്ലിഗയിലെ മറ്റൊരു സുപ്രധാന മത്സരത്തില്‍ അഞ്ചാം സ്ഥാനത് ഉള്ള ലെപ്സിഗ് ആറാം സ്ഥാനത്തുള്ള ഫ്രാങ്ക്ഫുട്ടിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്നത്തെ മത്സരത്തില്‍ ആര് വിജയം നേടിയാല്‍ തന്നെ ജര്‍മന്‍ ലീഗില്‍ ടോപ് ഫോറിലെക്ക് എത്താന്‍ സാധിക്കും.അതിനാല്‍ ഇന്ന് ഇരുവരും തമ്മില്‍ പൊരിഞ്ഞ ഒരു മത്സരം തന്നെ ആയിരിക്കും ഉണ്ടാവുക.ഇന്ത്യന്‍ സമയം എട്ടു മണിക്ക് ഹോഫന്‍ഹെയിം സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരത്തിന്‍റെ കിക്കോഫ്.