പുതിയ റയൽ മാഡ്രിഡ് കരാർ ഒപ്പിടാനുള്ള ആഗ്രഹം വെളിപ്പെടുത്തി ലൂക്കാ മോഡ്രിച്ച്
റയൽ മാഡ്രിഡിൽ ഒരു പുതിയ കരാർ ഒപ്പിടാനുള്ള തന്റെ ആഗ്രഹം റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച് വെളിപ്പെടുത്തിയിരിക്കുന്നു.എന്നാല്‍ തനിക്ക് ആരും ആ ഓഫര്‍ വെച്ച് നീട്ടണ്ട എന്നും താന്‍ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യും എന്നും അദ്ദേഹം ലിവര്‍പൂള്‍ മത്സരത്തിനു മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ക്രൊയേഷ്യൻ ഇന്റർനാഷണൽ താരത്തിനു ഈ സെപ്റ്റംബറിൽ 38 വയസ്സ് തികയുന്നു. താരത്തിന്‍റെ കരാര്‍ ഇനി വെറും ആറു മാസം കൂടിയേ ഉള്ളൂ.കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണ് എങ്കിലും എല്ലാ സമ്മര്‍ദ നിമിഷങ്ങളിലും താരം റയലിനെ രക്ഷിക്കാന്‍ എത്തിയിട്ടുണ്ട്.കഴിഞ്ഞ സീസണില്‍ ചെല്‍സിയുടെ ഹൈ പ്രസ് ഫുട്ബോളിനു മറുപടി പറയാന്‍ അറിയാതെ റയല്‍ വിഷമിച്ച് നില്‍ക്കുന്ന സമയത്ത് മോഡ്രിച്ച് നല്‍കിയ ഒറ്റ പാസില്‍ ആണ് കളി അടിമുടി മാറിയത്.താരത്തിന്‍റെ മൂല്യം ശരിക്ക് അറിയാവുന്ന മാഡ്രിഡ് പ്രസിഡന്റ് പെരെസിനും കരാര്‍ നീട്ടി നല്‍കാന്‍ തന്നെ ആണ് താല്‍പര്യം.