ടീമില്‍ തുടര്‍ന്നാല്‍ വേതനം നാലിരട്ടി ആക്കാം എന്ന് മാഞ്ചസ്റ്റര്‍ സിറ്റി
മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം റിക്കോ ലൂയിസ് തന്റെ ഭാവി പ്രീമിയർ ലീഗ് ടീമിന് സമർപ്പിക്കുകയാണെങ്കിൽ 400% ശമ്പള വർദ്ധന നല്‍കാന്‍ മാനെജ്മെന്റ് തീരുമാനം.സിറ്റിയുടെ അക്കാദമി താരമായ ലൂയിസ് ഈ വര്‍ഷത്തില്‍ പെപ് ഗാർഡിയോളയുടെ വിശ്വാസം നേടിയെടുക്കുകയും സിറ്റിസൺസ് ഫസ്റ്റ് ടീമിൽ ഇടം നേടാന്‍ കഴിയുകയും ചെയ്തു.
2022-23 സീസണില്‍ 15 മത്സരങ്ങള്‍ കളിച്ച താരം സിറ്റിക്ക് വേണ്ടി ഒരു ഗോളും ഒരു അസിസ്റ്റും നേടിയിരിക്കുന്നു.ലൂയിസിന്റെ ഫോമിലേക്ക് ഉള്ള ഉയര്‍ച്ച മൂലം കെയ്ൽ വാക്കറുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കാം.ഇത് കൂടാതെ കാന്‍സലോ സിറ്റി വിടാന്‍ ഉണ്ടായ കാരണവും ലൂയിസ് തന്നെ.താരത്തിന്‍റെ മാൻ സിറ്റിയുമായുള്ള നിലവിലെ കരാർ അടുത്ത സീസണില്‍ അവസാനിക്കും.ടീമിന്‍റെ ഭാവി താരം ആകാനുള്ള സാധ്യത താരത്തില്‍ കാണുന്ന സിറ്റി മാനെജ്മെന്റ് താരത്തിനെ മറ്റ് ക്ലബുകള്‍ കൊത്തി കൊണ്ട് പോകുന്നതിനും മുന്‍പ് ഒരു കോണ്ട്രാക്റ്റ് നല്‍കി ടീമില്‍ തുടരാന്‍ പ്രേരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.കൂടാതെ കൂടുതല്‍ പ്ലേയിങ്ങ് സമയവും താരത്തിനു വാഗ്ദാനം നല്‍കാന്‍ സിറ്റി തയ്യാര്‍ ആണ്.