ഖ്വിച്ച ക്വാറത്‌സ്‌ഖേലിയയേ പിന്തുടരാന്‍ സിറ്റി
നാപ്പോളി വിങ്ങർ ഖ്വിച്ച ക്വാറത്‌സ്‌ഖേലിയയെ മാഞ്ചസ്റ്റര്‍ സിറ്റി ട്രാൻസ്ഫർ ടാർഗെറ്റായി കരുതുന്നതായി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു.കഴിഞ്ഞ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ജോർജിയൻ ക്ലബ് ആയ ഡിനാമോ ബറ്റുമിയിൽ നിന്ന് 7 മില്യൺ പൗണ്ടിന് 21-കാരനായ താരം നാപ്പോളിയിൽ ചേർന്നു.വളരെ പെട്ടെന്ന് തന്നെ താരം നാപോളി ടീമിന്‍റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു.

താരത്തിന്‍റെ പ്രകടനം പല മുന്‍ നിര യൂറോപ്പിയന്‍ ക്ലബുകളുടെയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ന്യൂകാസിൽ യുണൈറ്റഡ് താരത്തിനെ തങ്ങളുടെ സ്പോര്‍ട്ടിങ്ങ് പ്രോജക്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്.താരത്തിനു വേണ്ടി മെഗാ ഡീല്‍ ഓഫര്‍ നല്‍കാനും ക്ലബ് മാനെജ്മെന്റ് തയ്യാര്‍ ആണ്.ഇപ്പോള്‍ സിറ്റിയും താരത്തിനെ ഒരു സീരിയസ് ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയി കാണുന്നു.ഭാവിയില്‍ അദ്ദേഹത്തിന് ഒരു ബിഡ് സിറ്റി സമര്‍പ്പിക്കും എന്നത് തീര്‍ച്ചയാണ് എന്ന് ഇറ്റാലിയനും ഇംഗ്ലീഷ് മാധ്യമങ്ങളും പറയുന്നു.എന്നാല്‍ താരത്തിന്‍റെ നിലവിലെ ലക്‌ഷ്യം നാപോളിയെ ഇത്തവണ സീരി എ ചാമ്പ്യന്മാര്‍ ആക്കുക എന്നതാണ്.