ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്സണലുമായി കരാര്‍ നീട്ടി !!!!
ഗബ്രിയേൽ മാർട്ടിനെല്ലി ക്ലബ്ബുമായി ഒരു പുതിയ കരാറിൽ ഒപ്പുവച്ചു എന്ന വാര്‍ത്ത ആഴ്സണല്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു.നിലവിലെ കരാര്‍ റദ്ദ് ചെയ്ത താരം 2027 വരെ ആഴ്സണലില്‍ തുടരും.ഇപ്പോള്‍ ആഴ്സണലിന് വേണ്ടി നാലാം സീസണ്‍ കളിക്കുന്ന താരം മൈക്കല്‍ ആര്‍റെറ്റയുടെ ടീമിലെ അവിഭാജ്യ ഘടകം ആണ്.ആഴ്സണൽ കരിയറിൽ താരം ഇതുവരെ 111 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ആഴ്സണലില്‍ നിന്നും ബ്രസീലിയന്‍ താരത്തിനെ റാഞ്ചുന്നതിന് വേണ്ടി ബാഴ്സലോണ , പിഎസ്ജി,പോലുള്ള വമ്പന്‍ ക്ലബുകള്‍ എജന്റുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.ഈ സമയത്ത് തന്നെ താരം ക്ലബില്‍ തുടരും എന്ന വാര്‍ത്ത ആഴ്സണല്‍ ബോര്‍ഡിന് വലിയ ആശ്വാസം നല്‍കുന്നു.ഈ സീസണിൽ ഏഴ് ഗോളുകൾ ,രണ്ട് രണ്ടു അസിസ്റ്റുകള്‍ നേടിയ താരം പ്രീമിയർ ലീഗ് പട്ടികയില്‍ ആഴ്സണലിനെ ഒന്നാമത് എത്തിക്കാന്‍ വളരെ അധികം പാടുപ്പെട്ടിട്ടുണ്ട്.അടുത്തിടെ ഖത്തറിൽ നടന്ന ലോകകപ്പിലും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ഉള്ള അവസരം ബ്രസീല്‍ താരത്തിന് ലഭിച്ചിരുന്നു.