ബാഴ്സക്ക് വെല്ലുവിളിയായി ഇന്റര്‍ മിലാന്‍
ബാഴ്‌സലോണയിൽ ചേരാനുള്ള തന്റെ ആഗ്രഹം ബെഞ്ചമിൻ പവാർഡ് പരസ്യമായി സമ്മതിച്ചിട്ടുണ്ട്.ജോവോ കാൻസലോയെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്ഥിരമായി സൈൻ ചെയ്യാന്‍ ഉള്ള സാധ്യത ഇപ്പോള്‍ വളരെ കൂടുതല്‍ ആണ്.അതിനാല്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ഈ സമറോടെ വിട പറയാന്‍ ഇരിക്കുകയാണ് ഫ്രഞ്ച് താരം.ഒരു റൈറ്റ് വിംഗ് ബാക്കിനെ അന്വേഷിച്ച് ബാഴ്സ നടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ആയി.

നിലവില്‍ സെര്‍ജി റോബര്‍ട്ടോ,അറൂഹോ,കൂണ്ടേ എന്നിവരെ ആ പൊസിഷനില്‍ കളിപ്പിക്കുന്ന സാവിക്ക് അടുത്ത സീസണില്‍ സ്ഥിരമായി ഒരു ക്ലാസ്സിക് വിങ്ങ് ബാക്കിനെ വേണം എന്ന് പറഞ്ഞിട്ട് ഉണ്ട്.ബാഴ്സയുടെ വേതന ബിലിന് ഏറ്റവും അനുയോജ്യം ആവും പവാര്‍ഡ്.എന്നാല്‍ താരത്തിന് തന്‍റെ കരിയറില്‍ ഇനി മുതല്‍ ഒരു സെന്റര്‍ ബാക്ക് ആയി കളിച്ചാല്‍ കൊള്ളാം എന്നുണ്ട്.മിലാന്‍ സ്ക്രിനിയറേ നഷ്ട്ടപ്പെടുത്തിയ ഇന്റര്‍ മിലാന്‍ സെന്റര്‍ ബാക്ക് റോളില്‍ കളിപ്പിക്കാം എന്ന ഓഫര്‍ നല്‍കി ഒരു കരാറില്‍ ഒപ്പിടാന്‍ പവാര്‍ഡിനെ നിര്‍ബന്ധിച്ചു എങ്കിലും അത് താരത്തിന്‍റെ ഏജന്റ്റ് നിഷേധിച്ചിരുന്നു.എന്നാല്‍ വരാനിരിക്കുന്ന സമ്മര്‍ വിന്‍ഡോയില്‍ താരത്തിനെ ഒന്നും കൂടി തങ്ങളുടെ ടീമിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുകയാണ് മിലാന്‍.ഇത്തവണ വേതനം കൂട്ടി നല്ലൊരു ആകര്‍ഷകമായ ഓഫര്‍ ആയിരിക്കും നല്‍കാന്‍ പോകുന്നത്.അതിനാല്‍ ബാഴ്സയുടെ വിങ്ങ് ബാക്ക് ലക്ഷ്യങ്ങള്‍ക്ക് ഒരു തിരിച്ചടി ലഭിക്കാന്‍ ഇപ്പോള്‍ വളരെ അധികം സാധ്യതയുണ്ട്.