ജോവോ കാൻസലോയെ സ്വന്തമാക്കാനുള്ള അവസരം റയൽ മാഡ്രിഡ് നിരസിച്ചു
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലോണിൽ ബയേൺ മ്യൂണിക്കിലേക്ക് ചേരുന്നതിന് മുമ്പ് ജോവോ കാൻസലോയെ സൈൻ ചെയ്യാനുള്ള അവസരം റയൽ മാഡ്രിഡ് നിരസിച്ചതായി റിപ്പോർട്ട്.റയല്‍ നീക്കം നടത്താന്‍ താല്‍പര്യം ഇല്ല എന്ന് അറിയിച്ചതോടെ താരം മ്യൂണിക്കിലേക്ക് ലോണില്‍ പോവുകയായിരുന്നു.70 മില്യൺ യൂറോ ഫീസ് നല്‍കി താരത്തിനെ സൈന്‍ ചെയ്യാനുള്ള ഓപ്ഷനും മ്യൂണിക്കിന് ഉണ്ട്.

ഡാനി കർവഹാള്‍ , ലൂക്കാസ് വാസ്‌ക്വസ്, ഫെർലാൻഡ് മെൻഡി എന്നിവർ പരുക്കിന്റെ പ്രശ്‌നങ്ങളാൽ പുറത്തായതോടെ റയൽ മാഡ്രിഡ് നിലവിൽ ഫുൾ ബാക്ക് ഓപ്ഷനുകള്‍ വളരെ ദുര്‍ലഭം ആയിരിക്കുകയാണ്.എന്നിട്ടും കാന്‍സലോയേ പോലൊരു താരത്തിന്‍റെ സേവനം നിഷേധിച്ചത് വളരെ തെറ്റായി പോയി എന്ന് റയല്‍ ബോര്‍ഡില്‍ നിന്ന് തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നതായി വാര്‍ത്തയുണ്ട്.എന്നാല്‍ സമ്മര്‍ വിന്‍ഡോയില്‍ ഏകദേശം 300 മില്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ബജറ്റ് റയല്‍ ശേഖരിച്ച് വെച്ചിട്ട് ഉണ്ട് എന്നും വിന്‍റര്‍ വിന്‍ഡോയില്‍ സൈനിങ്ങുകള്‍ നടത്തി കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണ്ണമാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പ്രസിഡന്റ് പേരെസ് ബോര്‍ഡിനോട് പറഞ്ഞതായും വാര്‍ത്തയുണ്ട്.