കീറൻ ട്രിപ്പിയർ ന്യൂകാസിൽ കരാർ 2025 വരെ നീട്ടി
ഇംഗ്ലണ്ട് താരം കീറൻ ട്രിപ്പിയർ ന്യൂകാസിലിലെ തന്റെ കരാർ 2025 വരെ നീട്ടി.കഴിഞ്ഞ ജനുവരിയിൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് സൈൻ ചെയ്‌തതിന് ശേഷം കഴിഞ്ഞ ഒരു വർഷമായി ന്യൂ കാസിലില്‍ ഇംഗ്ലീഷ് താരം മികച്ച പ്രകടനം ആണ് പുറത്ത് എടുക്കുന്നത്.ഈ സീസണിൽ 16 ക്ലീൻ ഷീറ്റുകൾ നിലനിർത്തിയ ന്യൂകാസിൽ പ്രതിരോധത്തില്‍ ട്രിപ്പിയര്‍ വഹിക്കുന്ന പങ്ക് വളരെ വലുത് ആണ്.

സൗദി സോവറിൻ വെൽത്ത് ഫണ്ടിന്റെ ഉടമസ്ഥതയിൽ ന്യൂകാസിലിന്റെ ആദ്യ സൈനിംഗ് ആയിരുന്നു ട്രിപ്പിയര്‍.കഴിഞ്ഞ സീസണില്‍ ന്യൂ കാസില്‍ വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോക്ക് ശേഷം നടത്തിയ തിരിച്ചു വരവ് അവിസ്മരണീയം ആയിരുന്നു.ഇത്തവണ കാലങ്ങള്‍ക്ക് ശേഷം യൂറോപ്പ്യന്‍ യോഗ്യത നേടുന്നതിന്റെ വക്കില്‍ വരെ എത്തി നില്‍ക്കുന്ന ന്യൂ കാസിലിന്‍റെ ഭാവി വളരെ അധികം ശോഭനം തന്നെ ആണ്.ക്ലബില്‍ ഒരു നല്ല ഭാവി ട്രിപ്പിയര്‍ കാണുന്നതും ഇത് കൊണ്ട് തന്നെ.കേള്‍ക്കുന്ന റൂമറുകള്‍ ശരിയാണ് എങ്കില്‍ വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വലിയ പണം മുടക്കി ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ന്യൂ കാസില്‍ തീരുമാനിക്കുന്നുണ്ട്.അതിന്‍റെ ഭാഗമായാണ് ട്രിപ്പിയറിന്റെ ഈ കരാര്‍ കാലാവധി വര്‍ധിപ്പിക്കുന്നതും.