ലിയോണ്‍ വിംഗ് ബാക്ക് മാലോ ഗസ്റ്റോയുമായി കരാറില്‍ എത്തി ചെല്‍സി
ഫ്രാൻസിന്റെ അണ്ടർ 21 ഇന്റർനാഷണൽ മാലോ ഗസ്റ്റോ അടുത്ത സമ്മര്‍ മുതല്‍ മുഴുവനായും ഒരു ചെല്‍സി താരം ആയേക്കും.ഡീല്‍ സംബന്ധിച്ചുള്ള എല്ലാ ചര്‍ച്ചകളും ചെൽസിയും ലിയോണും പൂര്‍ത്തിയാക്കി എന്നും ഈ സീസന്‍ കഴിയുന്നത് വരെ \ ഫ്രഞ്ച് താരം ലിയോണില്‍ കളിച്ചേക്കും എന്നും പ്രമുഖ കായിക മാധ്യമം ആയ ഈഎസ്പിഎന്‍ വെളിപ്പെടുത്തി.

ട്രാൻസ്ഫർ ഫീസ് ആയി ആദ്യം 30 മില്യണ്‍ യൂറോ നല്‍കിയേക്കും.പിന്നീട് 10 മില്യൺ യൂറോ ബോണസായി നല്‍കാനുമാണ് ചെല്‍സിയുടെ തീരുമാനം.വൈദ്യപരിശോധന പൂര്‍ത്തിയാക്കിയാല്‍ താരം ഒപ്പിടാന്‍ പോകുന്നത് ആറര വർഷത്തെ കരാറിൽ ആണ്. കളിക്കാരനെ ലിയോണിന് തിരികെ ലോണില്‍ നല്‍കാന്‍ ചെൽസി വിമുഖത കാണിച്ചെങ്കിലും ഒരു കരാർ അംഗീകരിക്കാനുള്ള ഒരേയൊരു മാർഗ്ഗം അത് മാത്രം ആയിരുന്നു.ജൂൺ വരെ താരം ക്ലബ്ബിൽ തുടരണം എന്ന നിര്‍ബന്ധം ലിയോൺ പ്രസിഡന്റ് ജീൻ-മൈക്കൽ ഔലാസിന് ഉണ്ടായിരുന്നു.മികച്ച വേഗതയും ക്രോസിംഗ് കഴിവും ഉള്ള ഗസ്റ്റോ വളരെ ആക്രമണാത്മക രീതിയില്‍ കളിക്കുന്ന റൈറ്റ് ബാക്കാണ്.യുവ താരത്തിന്‍റെ വരവോടെ റീസ് ജെയിംസിന്‍റെ വിങ്ങ് ബാക്ക് റോളിനു നല്ലൊരു ബാക്കപ്പ് ചെല്‍സിക്ക് ലഭിക്കുക എന്നതാണ് മാനെജ്മെന്റ് ലക്‌ഷ്യം.