സാന്റോസിനെ പരിശീലകനായി നിയമിച്ച് പോളണ്ട്
ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലിപ്പിക്കുന്നതിൽ നിന്ന് മറ്റൊരു ഫുട്ബോൾ ഇതിഹാസം റോബർട്ട് ലെവൻഡോവ്സ്കിയുടെ ടീമിനെ നയിക്കുക എന്ന ചുമതല ലഭിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് ഫുട്ബോള്‍ മാനേജര്‍ ആയ ഫെർണാണ്ടോ സാന്റോസിന്.ലോകക്കപ്പിലെ പോര്‍ച്ചുഗലിന്റെ മോശം ഫോം മൂലം ഏറെ പഴികേട്ട സാന്റോസിനെ ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ബോര്‍ഡ് പിരിച്ചുവിട്ടിരുന്നു.

2024 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് , 2026 ലെ ലോകകപ്പ് എന്നീ രണ്ട് മേജര്‍ ടൂര്‍ണമെന്റുകളിലെ സാന്റോസിന്റെ പ്രകടനം വിലയിരുത്തി ആയിരിക്കും അദ്ദേഹത്തിന്റെ ബോര്‍ഡ് ഭാവി തീരുമാനിക്കാന്‍ പോകുന്നത്.ഇന്നലെ ആണ് ദേശീയ ടീമിന്റെ പരിശീലകനായി സാന്റോസിനെ തലസ്ഥാനമായ വാര്‍സോയില്‍ അവതരിപ്പിച്ചത്.പോളിഷ് ഫുട്ബോള്‍ ചരിത്രത്തില്‍ വിദേശ കോച്ചിനെ കൊണ്ട് ടീം നിയന്ത്രിക്കുന്നത് ഇത് മൂന്നാം തവണയാണ്.34 വയസ്സുള്ള ബാഴ്സലോണ സ്ട്രൈക്കറായ ലെവൻഡോവ്സ്കിക്ക് ഇനി ഒരു യൂറോ കപ്പിലും ഒരുപക്ഷേ 2026 ലോകകപ്പും മാത്രമേ രാജ്യാന്തര തലത്തിൽ കളിക്കാൻ പറ്റുകയുള്ളൂ.താരത്തിന്റെ ഇനിയുള്ള രാജ്യാന്തര ഫുട്ബോള്‍ ഭാവി ഇരിക്കുന്നത് സാന്റോസിന്റെ കൈയ്യിലും.കഴിഞ്ഞ ടൂര്ണമേന്ടുകളില് എല്ലാം ശരാശരിയിലും താഴെ മാത്രം കളിക്കുന്ന പോളിഷ് ടീമിനെ നല്ലൊരു ടീം മാറ്റുക എന്നത് സാന്റോസിനും വളരെ വെല്ലുവിളി നിറഞ്ഞ ജോലിയായിരിക്കും.