EPL 2022 European Football Foot Ball Top News transfer news

സെര്‍ബിയന്‍ താരം ബാധ്യത ; വില്‍ക്കാന്‍ ഒരുങ്ങി യുവേ

January 23, 2023

സെര്‍ബിയന്‍ താരം ബാധ്യത ; വില്‍ക്കാന്‍ ഒരുങ്ങി യുവേ

യുവന്റസ് ഫോർവേഡ് ദുസാൻ വ്ലഹോവിച്ചിനെ സ്വന്തമാക്കാൻ അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചിരിക്കുന്നു.ഫിയോറന്റീനയ്‌ക്കൊപ്പം മികച്ച ഒരു സ്പെല്‍ പൂര്‍ത്തിയാക്കിയ സെര്‍ബിയന്‍ താരം കഴിഞ്ഞ ജനുവരിയിൽ ആണ് യുവന്‍റ്റസില്‍ ചേര്‍ന്നത്. പരിക്കിനെത്തുടർന്ന് ഒക്ടോബർ 21 മുതൽ ക്ലബ്ബിനായി കളിച്ചിട്ടില്ലാത്ത താരം യുവേക്ക് വേണ്ടി 108 മത്സരങ്ങളിൽ നിന്ന് 49 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിട്ട് ഉണ്ട്.

Dusan Vlahovic in action for Juventus on September 11, 2022

ടീമില്‍ താരത്തിന്‍റെ റോള്‍ വളരെ പ്രധാനപ്പെട്ടത് ആണ് എങ്കിലും നിലവിലെ സാമ്പത്തിക അഴിമതിയില്‍ കുടുങ്ങി കിടക്കുന്ന ക്ലബ് അദ്ദേഹത്തിനെ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനാല്‍ യുവന്‍റ്റസ് താരത്തിനെ വില്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത യുണൈറ്റഡിനെ കൂടാതെ  ചെൽസി, ആഴ്സണൽ, പാരീസ് സെന്റ് ജെർമെയ്ൻ, ബയേൺ മ്യൂണിക്ക് എന്നിവരെയും അറിയിച്ചു കഴിഞ്ഞിരിക്കുന്നു.വിന്ററില്‍ വൗട്ട് വെഗോർസ്റ്റിനെ കൊണ്ട് വന്നു എങ്കിലും അടുത്ത സമ്മറില്‍ ക്ലബിനെ ദീര്‍ഗകാലം സേവിക്കുന്ന ഒരു ക്ലാസ്സിക്ക് സ്ട്രൈക്കറേ സൈന്‍ ചെയ്യാന്‍ എറിക്ക് ടെന്‍ ഹാഗ് ലക്ഷ്യമിടുന്നുണ്ട്.അതിനാല്‍ സെര്‍ബിയന്‍ സ്ട്രൈക്കറേ റെഡ് ഡെവിള്‍സ്  സൈന്‍ ചെയ്യാനുള്ള സാധ്യത  നിലവില്‍ ഉണ്ട് എന്ന് വേണം കരുതാന്‍.

Leave a comment