EPL 2022 European Football Foot Ball Top News transfer news

സീസണിന്റെ അവസാനത്തോടെ ടോട്ടന്‍ഹാമുമായി വേര്‍പിരിയാന്‍ ഒരുങ്ങി കോണ്ടേ

January 23, 2023

സീസണിന്റെ അവസാനത്തോടെ ടോട്ടന്‍ഹാമുമായി വേര്‍പിരിയാന്‍ ഒരുങ്ങി കോണ്ടേ

ഇറ്റാലിയൻ പത്രപ്രവർത്തകനും ട്രാൻസ്ഫർ സ്പെഷ്യലിസ്റ്റുമായ ജിയാൻലൂക്ക ഡി മാർസിയോ പുറത്തു വിട്ട വാര്‍ത്ത പ്രകാരം  , സീസൺ അവസാനത്തോടെ  അന്റോണിയോ കോണ്ടെ ടോട്ടൻഹാം ഹോട്സ്പറിന്റെ മാനേജര്‍ സ്ഥാനത് നിന്ന് പിന്‍വാങ്ങിയേക്കും.കൊണ്ടെയുടെ കോണ്ട്രാക്റ്റ്  കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ , കരാര്‍ നീട്ടുന്നതിനെ ചൊല്ലി ഒരു ചര്‍ച്ചയും ഇരു കൂട്ടരും നടന്നിട്ടില്ല എന്നതില്‍ നിന്ന് തന്നെ വ്യക്തം ആണ് കാര്യങ്ങള്‍ എന്ന് മാർസിയോ അവകാശപ്പെടുന്നു.

Antonio Conte, Antonio Conte covid, covid Antonio Conte, sports news, indian express

കോച്ചിന്‍റെ പ്രകടനത്തില്‍ ക്ലബ് തീരെ സന്തുഷ്ട്ടര്‍ അല്ല,കൂടാതെ ലീഗിന്‍റെ തുടക്കത്തില്‍ ഉള്ള ഫോം നിലനിര്‍ത്താന്‍ ടീമിന് കഴിയാത്തത് കോച്ചിന്‍റെ കുറ്റമായി മാനെജ്മെന്റ് കരുതുന്നു.ബോര്‍ഡ് ഇതുവരെ താന്‍ പറഞ്ഞ കളിക്കാരെ കൊണ്ടുവരാത്തതും  മാര്‍ക്കറ്റില്‍ മറ്റ് ക്ലബുകള്‍ പണം എറിയുമ്പോള്‍ ടോട്ടന്‍ഹാം ആരെയും സൈന്‍ ചെയ്യാത്തതും  കൊണ്ടേയേ ഏറെ ചൊടിപ്പിക്കുന്നു.ഇത് കൂടാതെ അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും ഇറ്റലിയില്‍ ആണ്.അതിനാല്‍ ഏതെങ്കിലും സീരി എ ക്ലബില്‍ തന്‍റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കോണ്ടേ ആഗ്രഹിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Leave a comment