EPL 2022 European Football Foot Ball Top News transfer news

സിയെച്ചിനു കരിയര്‍ ബ്രേക്ക് നല്‍കാന്‍ റോമ

January 23, 2023

സിയെച്ചിനു കരിയര്‍ ബ്രേക്ക് നല്‍കാന്‍ റോമ

ഹക്കിം സിയെച്ചിന്റെ സ്ഥിരം ട്രാൻസ്ഫര്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ   റോമ ചെൽസിയുമായി ചർച്ച ആരംഭിച്ചതായി റിപ്പോർട്ട്.നിക്കോളോ സാനിയോളോക്ക് പകരം ആര് വരും എന്ന ചര്‍ച്ച റോമ മാനേജ്മെന്റിനെ ആദ്യം തന്നെ  കൊണ്ട് ചെന്നെത്തിച്ചത്  ചെല്‍സി താരത്തില്‍ ആണ് എന്ന് ഇറ്റാലിയൻ പത്രപ്രവർത്തകൻ അലസ്സാൻഡ്രോ ഓസ്റ്റിനി  പറഞ്ഞു.

 

ഇരു ക്ലബുകളും എത്രയും പെട്ടെന്ന്  ഒരു ഡീലില്‍ എത്താന്‍ ആഗ്രഹിക്കുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നിന്ന് മാറി ഒരു പുതിയ തുടക്കം എന്ന ആശയം സിയെച്ചിനെ ആവേശത്തില്‍ ആഴ്ത്തുന്നുണ്ട്.ചെല്‍സിയില്‍ ആദ്യ ഇലവനില്‍ ഇടം നേടാന്‍ ആവാതെ വിഷമിക്കുന്ന മൊറോക്കന്‍ താരം കഴിഞ്ഞ വേള്‍ഡ് കപ്പില്‍ ശ്രദ്ധേയമായ പ്രകടനം ആണ് പുറത്തെടുത്തത്.സീരി എ ചാമ്പ്യന്മാരായ എസി മിലാന്‍ താരത്തിനെ കൊണ്ട് വരാന്‍ കുറെ ശ്രമിച്ചു എങ്കിലും എവിടെയും എത്താതെ ആ നീക്കം കലാശിച്ചു.താരത്തിന് വേണ്ടി ബാഴ്സലോണയും ഈ അടുത്ത് ചെല്‍സി ബോര്‍ഡുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്ത വന്നിരുന്നു.

Leave a comment