ആദ്യ ഒഫീഷ്യല്‍ മത്സരത്തില്‍ നിരാശ സമ്മാനിച്ച് റൊണാള്‍ഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിനായുള്ള അരങ്ങേറ്റം 1-0 ന് എറ്റിഫാഖ് എഫ്സിയെ തോല്‍പ്പിച്ച് കൊണ്ടാണ് എങ്കിലും പിച്ചില്‍ വലിയ മാറ്റം വരുത്താന്‍ പോര്‍ച്ചുഗീസ് താരത്തിനു കഴിഞ്ഞില്ല.ആൻഡേഴ്സൺ ടാലിസ്ക നേടിയ ഹെഡര്‍ ഗോളിലൂടെ വിജയം കൈവരിച്ച അൽ നാസർ സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.രണ്ടാം സ്ഥാനത്തുള്ള അൽ ഹിലാലിനേക്കാൾ ഒരു പോയിന്റ് മുകളിൽ മാത്രം ആണ് അല്‍ നാസര്‍.
:quality(75)/cloudfront-us-east-1.images.arcpublishing.com/elcomercio/2WWJOLNAERCAPAANPZUDTP7JS4.jpeg)
വ്യാഴാഴ്ച പാരിസ് സെന്റ് ജെർമെയ്നിനെതിരായ സൗഹൃദ മത്സരത്തിൽ സൗദി ടീമിനായി രണ്ട് ഗോളുകൾ നേടിയ റൊണാൾഡോ, തന്റെ ആദ്യ ആഭ്യന്തര മത്സരത്തിൽ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാതെ ആണ് 90 മിനുട്ട് പൂര്‍ത്തിയാക്കിയത്.ഒന്നാം സ്ഥാനത് തിരികെ എത്തുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയ ടീമങ്കങ്ങളെ അഭിനന്ദിച്ച് കൊണ്ട് റൊണാള്‍ഡോ കളം വിട്ടു.വ്യാഴാഴ്ച അൽ ഇത്തിഹാദിനെതിരായ സൗദി സൂപ്പർ കപ്പ് സെമിഫൈനലില്‍ ആണ് അൽ നാസർ അടുത്തതായി കളിക്കാന്‍ പോകുന്നത്.