Foot Ball International Football ISL Top News

ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചുകെട്ടി ഗോവ !!!

January 23, 2023

ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചുകെട്ടി ഗോവ !!!

ഞായറാഴ്ച ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എഫ്‌സി ഗോവ ഒന്നിനെതിരെ മൂന്നു ഗോളിന് പരാജയപ്പെടുതിയിരിക്കുന്നു.തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയം നേടാന്‍ ആവാതെ പോയ ഗോവന്‍ ടീമിന് കരുത്ത് പകരും വിജയം തന്നെ ആണിത്.തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സ് കാമ്പ് നിലവില്‍ അല്‍പം ആശങ്കയില്‍ ആണ്.

FCG vs KBFC HIGHLIGHTS: FC Goa secures all around 3-1 victory over Kerala  Blasters- Check HIGHLIGHTS

തോറ്റെങ്കിലും 25 പോയിന്റുമായി കേരള മൂന്നാം സ്ഥാനത് തന്നെ തുടരുന്നു.ആദ്യ പകുതിയില്‍ കേരളത്തെ ഞെട്ടിച്ച് കൊണ്ട് ഇക്കർ ഗുരോത്‌ക്‌സേന, നോഹ സദൗയി എന്നിവരിലൂടെ രണ്ടു ഗോള്‍ ലീഡ് നേടാന്‍ ഗോവന്‍ ടീമിന് കഴിഞ്ഞു.രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ ഒരു ഗോള്‍ നേടി കൊണ്ട് ഡിമിട്രിയോസ് ഡയമന്റകോസ് ബ്ലാസ്ട്ടേഴ്സിന് നേരിയ പ്രതീക്ഷ നല്‍കി. എന്നാല്‍  69 ആം മിനുട്ടിലെ ഗോളോടെ ഗോവയുടെ രണ്ടു ഗോള്‍ ലീഡ് നിലനിര്‍ത്താന്‍ റെഡീം ട്ലാങ്കിനു കഴിഞ്ഞു.നിശ്ചിത സമയത്തിനൊടുവിൽ എക്സ്ട്രാ ടൈമായി  എട്ട് മിനിറ്റ് കൂടി ലഭിച്ചു എങ്കിലും അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ പാടുപ്പെട്ട ബ്ലാസ്റ്റേഴ്സ് നിരാശയോടെ മടങ്ങി.

Leave a comment