EPL 2022 European Football Foot Ball Top News

താരങ്ങളുടെ പിഴവില്‍ കലി തുളി എറിക് ടെന്‍ ഹാഗ്

January 23, 2023

താരങ്ങളുടെ പിഴവില്‍ കലി തുളി എറിക് ടെന്‍ ഹാഗ്

ആഴ്സണലിനെതിരെ താരങ്ങള്‍ നടത്തിയ അസ്വീകാര്യമായ  പിഴവുകളെ വിമര്‍ശിച്ച് യുണൈറ്റഡ് കോച്ച്   എറിക് ടെന്‍ ഹാഗ്.ഒരു മികച്ച ടീം ആവുന്നതിന് വേണ്ടി ടീം ഇനിയും ഏറെ ദൂരം പോവേണ്ടത് ഉണ്ട് എന്നും അദ്ദേഹം മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.90 ആം മിനുട്ടില്‍ എഡ്ഡി എൻകെറ്റിയ നേടിയ ഗോളില്‍ ആണ് ആഴ്സണല്‍ വിജയം സ്വന്തമാക്കിയത്.

Mikel Arteta: Arsenal need 'physical' side of game to win Premier League  title | The Independent

“ഞങ്ങള്‍ക്ക് ലഭിച്ച എല്ലാ ഗോളുകളും താരങ്ങള്‍ വരുത്തിയ പിഴവ് മൂലം ആണ്.നല്ല രീതിയില്‍ തുടങ്ങിയ മത്സരം ഇങ്ങനെ അവസാനിക്കാന്‍ പാടില്ലായിരുന്നു.ഇത് പോലുള്ള സമ്മര്‍ദ നിമിഷങ്ങള്‍ തരണം ചെയ്യുക എന്നത് ആണ് നല്ലൊരു ടീമിന്‍റെ ലക്‌ഷ്യം.ഇനി ഒരിക്കലും ഇങ്ങനെ സംഭവിച്ച് കൂടാ.”മത്സരശേഷം ടെന്‍ ഹാഗ് പറഞ്ഞു.വിജയം നേടിയ ആര്‍റെറ്റ തന്‍റെ താരങ്ങളുടെ ധൈര്യത്തെ അഭിനന്ദിച്ചു.താന്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും സുന്ദരമായ നിമിഷം എന്നായിരുന്നു മത്സരത്തെ കുറിച്ച് സ്പാനിഷ് കോച്ച് പറഞ്ഞത്.

Leave a comment