ചെല്‍സി – ലിവര്‍പൂള്‍ മത്സരം സമനിലയില്‍ കലാശിച്ചു
ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ചെൽസിയും ലിവർപൂളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ഒരു പോയിന്റ് നേടിയ ലിവര്‍പൂള്‍ ഒന്‍പതാം സ്ഥാനത് നിന്നും എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചെല്‍സി പത്താം സ്ഥാനത് തുടരുന്നു.മാനേജര്‍ എന്ന നിലയില്‍ യൂര്‍ഗന്‍ ക്ലോപ്പിന്റെ 1000 ആമത് മത്സരത്തില്‍ ലിവര്‍പൂളിന്റെ പ്രകടനം ശരാശരിയിലും താഴെ മാത്രം ആയിരുന്നു.അവരുടെ വിന്റര്‍ സൈനിങ്ങ് കോഡി ഗക്പോ പല മികച്ച അവസരങ്ങളും നഷ്ട്ടപ്പെടുത്തിയത് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു.

ചെല്‍സി തങ്ങളുടെ ബ്ലോക്ബസ്റ്റര്‍ സൈനിങ്ങ് ആയ മൈഖൈലോ മുദ്രിക്കിനെ രണ്ടാം പകുതിയിൽ കളിക്കാന്‍ ഇറക്കി എങ്കിലും കാര്യമായി ഒന്നും നടത്താന്‍ താരത്തിന് കഴിഞ്ഞില്ല. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ ജര്‍മന്‍ താരമായ കായി ഹാവേര്‍ട്ട്സ് ലിവര്‍പൂള്‍ വല ഭേദിച്ചു എങ്കിലും റിപ്ലേയില്‍ അദ്ദേഹം ഓഫ്സൈഡ് ആണെന്ന് വാര് വിധിച്ചു.ഒരു കാലത്ത് പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോള്‍ മത്സരം ആയിരുന്ന ചെല്‍സി-ലിവര്‍പൂള്‍ പോരാട്ടത്തിന്റെ നിഴല്‍ മാത്രം ആയിരുന്നു ഇന്നലത്തെ മത്സരം.ആന്‍ഫീല്‍ഡില്‍ വെച്ച് സമനില നേടിയത് തന്നെ ഒരു വലിയ നേട്ടമായി കാണുന്നു എന്ന് മത്സരശേഷം പറഞ്ഞ പോട്ടര്‍ താരങ്ങള്‍ സമ്മര്‍ദ നിമിഷങ്ങള്‍ വൃത്തിയായി കൈകാര്യം ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.