30,000 പൗണ്ട് വേതനം ഉള്‍പ്പെടുന്ന കരാറില്‍ ഒപ്പിടാന്‍ അലജാൻഡ്രോ ഗാർനാച്ചോ സമ്മതിച്ചതായി റിപ്പോര്‍ട്ട്
അലജാൻഡ്രോ ഗാർനാച്ചോ ആഴ്ചയിൽ 30,000 പൗണ്ട് വേതനം നല്കുന്ന കരാറില്‍ ഒപ്പിടാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട് നല്കി ഇംഗ്ലീഷ് മാധ്യമങ്ങള്‍.റയൽ മാഡ്രിഡും യുവന്റസും താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യം അറിയിച്ചതിനാല്‍ താരത്തിനെ പിടിച്ചു നിര്‍ത്താനുള്ള തത്രപ്പാടില്‍ ആയിരുന്നു യുണൈറ്റഡ് മാനെജ്മെന്റ്.ഓൾഡ് ട്രാഫോർഡിലെ കരാര്‍ പൂര്‍ത്തിയാവാന്‍ അര്‍ജന്റ്റയിന്‍ യുവ താരത്തിന് ഇനിയും 18 മാസങ്ങൾ കൂടി ബാക്കിയുണ്ടായിരുന്നു.

ആഴ്ചയിൽ 20,000 പൗണ്ട് എന്ന ഓഫർ താരത്തിന്റെ ഏജന്റ്റ് നിരസിച്ചിരുന്നു.2022-23 കാമ്പെയ്നിനിടെ എറിക് ടെൻ ഹാഗിന്റെ ടീമിൽ ഇടം നേടിയ ഗര്‍നാച്ചോ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇംഗ്ലീഷ് ഫുട്ബോളിന്റെ സ്പോട്ട്ലൈറ്റില്‍ ഇടം നേടിയത്.വെറും പതിനാറ് മത്സരങ്ങളില്‍ നിന്ന് അദ്ദേഹം രണ്ട് തവണ സ്കോർ ചെയ്യുകയും അഞ്ച് അസിസ്റ്റുകൾ നേടുകയും ചെയ്തു.ജൂണിയര്‍ ഫുട്ബോള്‍ ഗെറ്റാഫെയിലും പിന്നീട് അതല്റ്റിക്കോ മാഡ്രിഡിലും കളിച്ച താരം 2020 ല്‍ ആണ് യുണൈറ്റഡിലേക്ക് വന്നത്.