അല്‍ നാസര്‍ നല്കിയ 20 മില്യൺ യൂറോ കരാർ നിരസിച്ച് സെർജിയോ ബുസ്ക്വെറ്റ്സ്
ക്രിസ്റ്റ്യാനോ റൊണാൾഡോയേ സൈന്‍ ചെയ്ത സൗദി അറേബ്യന്‍ ക്ലബ് ആയ അല്‍ നാസറില്‍ ചേരാനുള്ള ഓഫർ ബാഴ്സലോണ ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സ് നിരസിച്ചതായി റിപ്പോർട്ട്.തനിക്ക് 20 മില്യൺ യൂറോ ലഭിക്കുമായിരുന്ന ഒരു ഇടപാടിനോട് മിഡ്ഫീൽഡർ നോ പറഞ്ഞതായി കാറ്റലൂനിയ റേഡിയോ റിപ്പോർട്ട് ചെയ്യുന്നു.
/cdn.vox-cdn.com/uploads/chorus_image/image/71877152/1456639190.0.jpg)
അടുത്ത വർഷം ബുസ്ക്വെറ്റ്സ് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല, എന്നാൽ സീസൺ മുഴുവൻ തുടരാനും ബാഴ്സലോണയിലെ തന്റെ കരാർ പൂര്‍ത്തിയാക്കാനും താരം ആഗ്രഹിക്കുന്നുണ്ട് എന്ന് വ്യക്തം ആണ്.സാവിയും ജോവാൻ ലാപോർട്ടയും ബുസ്കെറ്റ്സിനെ അടുത്ത സീസണിലും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ട്.താൻ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ലെന്നും എന്നാൽ ഫെബ്രുവരിയോടെ തന്റെ ഭാവി തീരുമാനം അറിയും എന്നും സൂപ്പർ കപ്പിനിടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വെളിപ്പെടുത്തിയിരുന്നു.