പെഡ്രോ പോറോക്ക് വേണ്ടി ടോട്ടന്‍ഹാം സമര്‍പ്പിച്ച ബിഡ് നിരസിച്ച് സ്പോർട്ടിംഗ്
ഡിഫൻഡർ പെഡ്രോ പോറോയ്ക്കുള്ള ടോട്ടൻഹാമിന്റെ ഓപ്പണിംഗ് ഓഫർ സ്പോർട്ടിംഗ് നിരസിച്ചു.കൂടാതെ താരത്തിന്റെ മൂല്യം സംബന്ധിച്ചുള്ള കാര്യത്തില്‍ ഇരു ക്ലബുകളും ഒരു ഒതുതീര്‍പ്പില്‍ എത്തിയിട്ടില്ല എന്ന് പ്രമുഖ ട്രാന്‍സ്ഫര്‍ വിദഗ്ദന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി.സ്പർസ് ബോസ് അന്റോണിയോ കോണ്ടെ ഈ മാസം ഒരു പുതിയ റൈറ്റ് വിങ്ങ്-ബാക്ക് കൊണ്ടുവരാൻ തീവ്രമായി ആഗ്രഹിക്കുന്നതിനാല്‍ പോറോക്ക് വേണ്ടി ഇനിയും ഒരു ഓഫര്‍ നല്കി ഡീല്‍ പൂര്‍ത്തിയാക്കാന്‍ ടോട്ടന്‍ഹാം ഇനിയും ശ്രമിക്കും എന്നും റൊമാനോ വെളിപ്പെടുത്തി.
താരത്തിന് വേണ്ടി മറ്റൊരു ലണ്ടന്‍ ക്ലബ് ആയ ചെല്‍സിയും രംഗത്ത് ഉള്ളതിനാല്‍ ടോട്ടന്‍ഹാമിന് എത്രയും പെട്ടെന്ന് നീക്കങ്ങള്‍ നടത്തേണ്ടത് ഉണ്ട്.സ്പാനിഷ് താരമായ പോറോക്ക് വേണ്ടി സ്പോര്‍ട്ടിങ്ങ് ആവശ്യപ്പെടുന്ന തുക 45 മില്യണ്‍ യൂറോയാണ്.