യാനിക്ക് കരാസ്ക്കൊക്ക് കണ്ണും തള്ളും വില ആവശ്യപ്പെട്ട് അത്ലറ്റിക്കോ മാഡ്രിഡ്
ബാഴ്സലോണയുടെ ജനുവരി ട്രാൻസ്ഫർ ടാർഗെറ്റായ വിങ്ങർ യാനിക്ക് കരാസ്കോയ്ക്ക് അത്ലറ്റിക്കോ മാഡ്രിഡ് 60 മില്യൺ യൂറോയുടെ പ്രൈസ് ടാഗ് അടിച്ചിരിക്കുന്നു.മെംഫിസ് ഡിപേയെ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറ്റുന്ന ഒരു സ്വാപ്പ് ഡീലിന്റെ ഭാഗമായാണ് ബെല്‍ജിയന്‍ താരത്തെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ തീരുമാനിച്ചത്.മെംഫിസ് ഡീപെയ് എന്തായാലും ബാഴ്സ വിടാന്‍ ഉറച്ച് തന്നെ നില്‍ക്കുകയാണ്.അതിനാല്‍ ഈ സാഹചര്യം മുതല്‍ എടുത്ത് നല്ലൊരു ബിസിനസ് നടത്താന്‍ ബാഴ്സ ബോര്‍ഡ് ലക്ഷ്യമിടുന്നു.

സീസൺ അവസാനത്തോടെ കരാർ കാലഹരണപ്പെടുമ്പോള്‍ ഡീപെയെ ഒരു ഫ്രീ എജന്റ്റ് ആയി സൈന്‍ ചെയ്യാന്‍ അത്ലറ്റിക്കോക്ക് കഴിയും.നിലവില്‍ പല വില കൂടിയ താരങ്ങളെയും ഒഴിവാക്കാന്‍ ഒരുങ്ങുന്ന അത്ലറ്റിക്കോ ബോര്‍ഡ് യാനിക്ക് കരാസ്ക്കോയെ ക്ലബിന്റെ ഒരു ഭാവി താരമായി കാണുന്നു.അതിനാല്‍ കുറഞ്ഞത് 50 മില്യണ്‍ യൂറോ നല്‍കണം എന്ന പിടിവാശിയില്‍ തന്നെ ആണ് അത്ലറ്റിക്കോ ബോര്‍ഡ്.