യൂണിയൻ ബെർലിന്‍ താരം ജൂലിയൻ റയേഴ്സണെ ബൊറൂസിയ ഡോർട്ട്മുണ്ട് സൈന്‍ ചെയ്തു
പരിക്കേറ്റ തോമസ് മ്യൂനിയറിന് പകരക്കാരനായി ബൊറൂസിയ ഡോർട്ട്മുണ്ട് നോർവേ -യൂണിയന് ബെര്‍ലിന്‍ ഫുൾബാക്കായ ജൂലിയൻ റയേഴ്സനെ സൈന്‍ ചെയ്തതായി ബോറൂസിയ ഡോര്‍ട്ടുമുണ്ട് വെളിപ്പെടുത്തി.ഈ സീസണിൽ ബെര്‍ലിന്‍ വേണ്ടി 21 മത്സരങ്ങൾ കളിച്ച റയേഴ്സൺ 2026 ജൂണ്‍ വരെയാണ് കരാര്‍ ഒപ്പിട്ടത്.ബെൽജിയം ഇന്റർനാഷണൽ മ്യൂനിയറിന് കഴിഞ്ഞയാഴ്ച പേശിയില്‍ പരിക്ക് സംഭവിച്ചിരുന്നു.

നാലര വര്‍ഷത്തിനുള്ളില്‍ 109 മത്സരങ്ങൾ കളിച്ച റയേഴ്സൺ യൂണിയനോട് വിട പറഞ്ഞു. ക്ലബിനെ രണ്ടു തവണ യൂറോപ്പ്യന്‍ യോഗ്യത നേടാനും ബുണ്ടസ്ലിഗ രണ്ടാം ലീഗില്‍ നിന്ന് മെയിന്‍ ടൂര്ണമെന്റിലേക്ക് കടക്കാനും താരം സഹായിച്ചു.ബുദ്ധിമാനും ആക്രമണോത്സുകതയുള്ള ഒരു പ്രതിരോധതാരം എന്ന നിലയില്‍ താരത്തിന്റെ വരവ് ടീമിനെ ബാലന്‍സ് ചെയ്യുമെന്ന് പറഞ്ഞ ഡോർട്ട്മുണ്ട് സ്പോർടിംഗ് ഡയറക്ടർ സെബാസ്റ്റ്യൻ കെഹൽ ട്രാന്‍സ്ഫര്‍ പെട്ടെന്ന് നടന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും വെളിപ്പെടുത്തി.