പെപ്പെ പിച്ചില്‍ തുടരും , 2025 വരെ !!!!
2022 ലോകകപ്പിൽ പോർച്ചുഗലിനായി ഒരു പ്രധാന പങ്ക് വഹിച്ചതിന് ശേഷം മുൻ റയൽ മാഡ്രിഡ് ഡിഫൻഡർ പെപ്പെ തന്റെ കരാര്‍ മൂന്നു വര്‍ഷത്തേക്ക് നീട്ടിയിരിക്കുന്നു.പോര്‍ട്ടോക്ക് വേണ്ടി താരം ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.16 ലീഗ് മത്സരങ്ങളിൽ എട്ടു മത്സരങ്ങളില്‍ അദ്ദേഹം ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു.

പോര്‍ട്ടോയുമായുള്ള അദ്ദേഹത്തിന്റെ നിലവിലെ കരാർ 2022/23 സീസണോടെ അവസാനിക്കും.ഫെബ്രുവരിയിൽ 40 വയസ്സ് തികയുന്നുണ്ടെങ്കിലും, അടുത്ത സീസണിൽ കളിക്കാൻ താരം ഫിറ്റ് ആണെന്ന് ബോസ് സെർജിയോ കോൺസെക്കാവോ വിശ്വസിക്കുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൌട്ടില്‍ എത്തിയ പോര്‍ട്ടോക്ക് പെപ്പിന്റെ അനുഭവ സമ്പത്ത് വളരെ അധികം ഉപകാരപ്പെടും എന്നും മാനെജ്മെന്റ് കരുതുന്നു.133 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതിനകം കളിച്ച പെപ്പെ യൂറോ 2024 ലും പോര്‍ച്ചുഗലിന് വേണ്ടി കളിക്കും എന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.