റൊണാള്‍ഡോയും കെയിലർ നവാസും ഒന്നിക്കാന്‍ ഒരുങ്ങുന്നു
വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ റയൽ മാഡ്രിഡ് സഹതാരവും പാരീസ് സെന്റ് ജെർമെയ്ൻ ഗോൾകീപ്പറുമായ കെയ്ലർ നവാസിനെ സൈന്‍ ചെയ്യാൻ അൽ-നാസർ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്.കഴിഞ്ഞ വേനൽക്കാലത്ത് എസി മിലാനിൽ നിന്ന് ജിയാൻലൂജി ഡോണാരുമ്മ എത്തിയതു മുതൽ, ക്രിസ്റ്റോഫ് ഗാൽറ്റിയറുടെ ടീമില്‍ കോസ്റ്ററിക്കന്‍ ഫുട്ബോളര്‍ക്ക് ഇടം നഷ്ട്ടപ്പെട്ടു.

നവാസ് ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ നാപോളിയിലേക്ക് പോകുമെന്ന് വാര്‍ത്ത വന്നിരുന്നു എങ്കിലും ഡീല്‍ നടന്നില്ല.സ്പാനിഷ് മധ്യമായ മാര്‍ക്ക പറയുന്നത് അനുസരിച്ച് ഈ ആഴ്ച അവസാനിക്കുന്നതിന് മുമ്പ് നവാസിനെ സൈന്‍ ചെയ്യാന്‍ അൽ-നാസർ അവരുടെ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഈ ജനുവരിയിലെ സൗദി ടീമിന്റെ പ്രധാന ലക്ഷ്യം ആണ് കെയ്ലര് നവാസിന്റെ സൈനിങ്ങ്.2024 ജൂൺ വരെ പിഎസ്ജിയുമായി കരാറുള്ള നവാസ്, 2014-നും 2018-നും ഇടയിൽ റയൽ മാഡ്രിഡിൽ നാല് വർഷം റൊണാൾഡോയ്ക്കൊപ്പം കളിച്ചിരുന്നു.നിലവിലെ സാഹചര്യം കണക്കില്‍ എടുക്കുകയാണ് എങ്കില്‍ ഇരുവരും വീണ്ടും സൗദി ബാനറിന് കീഴില്‍ വീണ്ടും ഒന്നിച്ചു കളിച്ചേക്കും.