ലിവര്‍പൂള്‍ വാങ്ങാനുള്ള സാധ്യതകള്‍ അന്വേഷിച്ച് ഖത്തര്‍ സ്പോര്‍ട്ട്സ്
ഇംഗ്ലീഷ് ഫുട്ബോൾ ലോകത്തേക്ക് കടക്കാനുള്ള ശ്രമത്തിൽ ഖത്തര്‍.പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിനെ വാങ്ങാനുള്ള സാധ്യത കാര്യമായി ഖത്തര്‍ ബോര്‍ഡ് ആരായുന്നുണ്ട് എന്ന് അറബ് പത്രപ്രവർത്തകൻ മുഹമ്മദ് അൽ-കാബി പറഞ്ഞു.2010-ൽ ജോൺ ഡബ്ല്യു ഹെൻറി ക്ലബ് വാങ്ങിയതിനുശേഷം ലിവർപൂൾ ഫെൻവേ സ്പോർട്സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. റെഡ്സ് നിലവിലെ ബോര്‍ഡിന് കീഴില്‍ എല്ലാ ട്രോഫികളും നേടി കഴിഞ്ഞു.

എന്നിരുന്നാലും ക്ലബ്ബിന്റെ 13 വർഷത്തെ ഉടമസ്ഥത ഉടന്‍ തന്നെ അവസാനിപ്പിക്കാന്‍ ആണ് ഫെൻവേ സ്പോർട്സിന്റെ തീരുമാനം.നവംബറിൽ അവർ പ്രീമിയർ ലീഗ് ക്ലബ് വില്പനക്ക് ആണ് എന്ന് അറിയിച്ചിരുന്നു.ഈ ഒരു അവസരം മുതല്‍ എടുക്കാന്‍ ആണ് ഖത്തര്‍ സ്പോര്‍ട്ട്സ് ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.പ്രീമിയര്‍ ലീഗ് ക്ലബുകള്‍ ആയ യുണൈറ്റഡ്,ടോട്ടന്‍ഹാം എന്നീ ക്ലബുകളും ഖത്തര്‍ ബോര്‍ഡ് വാങ്ങാന്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ലിവര്‍പൂളിനെ വാങ്ങുന്നത് ആയിരിക്കും കൂടുതല്‍ ഉചിതം എന്ന് ബോര്‍ഡ് അങ്കങ്ങള്‍ കരുതുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.