ബാഴ്സലോണ ഇതിഹാസം സെർജിയോ ബുസ്ക്വെറ്റ്സിന് ബ്ലോക്ക്ബസ്റ്റർ ഡീൽ വാഗ്ദാനം ചെയ്യാൻ ഒരുങ്ങി അല്‍ നാസര്‍
എസ്പ്നില് നിന്നുള്ള നിന്നുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ബാഴ്സലോണ ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിനെ സീസണിന്റെ അവസാനത്തോടെ സൈന്‍ ചെയ്യാന്‍ സൗദി ക്ലബ് ആയ അൽ നാസർ ആഗ്രഹിക്കുന്നു.സൗദി അറേബ്യൻ ഭീമന്മാർ അദ്ദേഹത്തിന് 13 ദശലക്ഷം യൂറോ വാർഷിക ശമ്പളം വാഗ്ദാനം ചെയ്യാൻ തയ്യാറാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും റയൽ മാഡ്രിഡിന്റെ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സൈനിംഗ് പൂര്‍ത്തിയാക്കി കൊണ്ട് അൽ നാസർ ഈ അടുത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു.

സീസൺ അവസാനത്തോടെ കരാർ അവസാനിക്കുമെന്നതിനാൽ ക്യാമ്പ് ന്യൂ വിടാന്‍ ബുസ്ക്കറ്റ്സ് തീരുമാനിച്ചിരുന്നു.എന്നാല്‍ താരത്തിനെ നിലനിര്‍ത്താന്‍ സാവി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താരത്തിനു നിലവില്‍ മറ്റ് സ്പാനിഷ് ക്ലബുകളില്‍ നിന്നും അമേരിക്കന്‍ ലീഗ് എംഎല്‍എസ് ടീമുകളില്‍ നിന്നും ഓഫറുകള്‍ ഉണ്ട് എങ്കിലും അല്‍ നാസര്‍ നല്കിയ ഓഫറുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അതെല്ലാം വളരെ കുറവ് ആണ്.