ബെല്ലറിനെ തിരിച്ചു വിളിക്കാന്‍ റയൽ ബെറ്റിസ്
വിങ്ങ് ബാക്ക് അലക്സ് മൊറേനോ ഈ സീസണിന്റെ അവസാനത്തോടെ ആസ്റ്റൺ വില്ലയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതോടെ ഹെക്ടർ ബെല്ലറിനെ തിരികെ ടീമിലേക്ക് വിളിക്കാനുള്ള തീരുമാനവുമായി റയല്‍ ബെറ്റിസ്.ഒരു വർഷത്തെ കരാറിലാണ് ബെല്ലറിൻ ബാഴ്സലോണയിൽ ചേർന്നത്, എന്നാൽ ക്യാമ്പ് നൗവിൽ ഒരു വിങ്ങ് ബാക്ക് ആയി ആരും തന്നെ ഇല്ലാതിരുന്നിട്ടും താരത്തിനെ കളിപ്പിക്കാന്‍ മാനേജര്‍ സാവി വിമുഖത കാണിക്കുന്നു.

സാവി നല്കിയ അവസരങ്ങള്‍ ഒന്നും തന്നെ മുതല്‍ എടുക്കാന്‍ സ്പാനിഷ് താരത്തിനു കഴിഞ്ഞുമില്ല.നിലവില്‍ റൈറ്റ് ബാക്ക് റോളില്‍ ബാഴ്സക്ക് വേണ്ടി കളിക്കുന്നത് ഫ്രഞ്ച് സെന്റര്‍ ബാക്ക് ആയ കൂണ്ടേയാണ്.പ്രതിരോധത്തില്‍ മികച്ച വര്‍ക്ക് റേറ്റ് ഉള്ള താരത്തിന് ബാഴ്സക്ക് വേണ്ടി അറ്റാക്ക് ചെയ്യാന്‍ കഴിയാത്തത് വലിയൊരു പോരായ്മയായി സാവി കണക്കാക്കുന്നു.അതിനാല്‍ വരാനിരിക്കുന്ന സമ്മര്‍ വിന്‍ഡോയില്‍ ബെല്ലറിനെ പറഞ്ഞു വിട്ട് പുതിയ വിങ്ങ് ബാക്കിനെ സൈന്‍ ചെയ്യാന്‍ ആണ് സാവിയുടെ തീരുമാനം.