എഫ്.എ കപ്പിൽ ടോട്ടനാം ഇന്നിറങ്ങുന്നു. എതിരാളികൾ പോർട്സ്മോത്ത്.!
എഫ്.എ കപ്പിൻ്റെ മൂന്നാം റൗണ്ട് പോരാട്ടത്തിനായി ടോട്ടനാം ഹോട്സ്പർ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് കിക്കോഫ് ആകുന്ന മത്സരത്തിൽ ഇ.എഫ്.എൽ ലീഗ് വൺ ക്ലബായ പോർട്സ്മോത്തിനെയാകും സ്പർസ് നേരിടുക. സ്വന്തം തട്ടകത്തിൽ വെച്ച് നടക്കുന്ന മത്സരമായത് കൊണ്ടുതന്നെ സ്പർസിന് കാര്യങ്ങൾ കൂടുതൽ അനുകൂലമാണ്. പ്രധാന താരങ്ങൾ എല്ലാവരും ഇന്നത്തെ മത്സരത്തിൽ സ്റ്റാർട്ട് ചെയ്തേക്കില്ല. ലീഗിൽ അടുത്ത മത്സരം ആഴ്സനലിന് എതിരെ ആയതുകൊണ്ട് തന്നെ ഒരുപക്ഷേ കെയ്ൻ ഉൾപ്പെടെയുള്ള ചില താരങ്ങളെ കോൻ്റെ ബെഞ്ചിൽ ഇരുത്തിയേക്കാം.

ഇരുടീമുകളും 15 തവണ മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്.അതിൽ 9 തവണയും സ്പർസിന് തന്നെയായിരുന്നു വിജയം. 3 മത്സരങ്ങൾ പോർട്സ്മോത്ത് വിജയിച്ചപ്പോൾ 3 എണ്ണം സമനിലയായി. ഇന്നത്തെ മത്സരത്തിലും വലിയ മുൻതൂക്കം ആതിഥേയർക്ക് തന്നെയാണ്. എന്തായാലും ആരാകും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.