എഫ്.എ കപ്പിൽ ഇന്ന് യുണൈറ്റഡ്, എവർട്ടൺ പോരാട്ടം.!
എഫ്.എ കപ്പിൻ്റെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണുമായി കൊമ്പുകോർക്കും. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് അരങ്ങേറുന്ന മത്സരം യുണൈറ്റഡിൻ്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ വെച്ചാകും അരങ്ങേറുക. ലോകകപ്പിന് ശേഷം ടൈറ്റ് മാച്ച് ഷെഡ്യൂളുകൾ ആയതുകൊണ്ട് തന്നെ ഒരുപക്ഷേ കുറച്ച് പ്രധാന താരങ്ങൾക്ക് ഇന്നത്തെ മത്സരത്തിൽ നിന്നും വിശ്രമം നൽകിയേക്കും.

എന്നിരുന്നാലും, മികച്ചൊരു ഇലവനെ തന്നെയാകും ഇരുടീമുകളും ഇന്നത്തെ മത്സരത്തിൽ അണിനിരത്തുക. ലീഗിൽ സിറ്റിയെ സമനിലയിൽ കുരുക്കാൻ കഴിഞ്ഞതിൻ്റെ ആത്മവിശ്വാസത്തിൽ ആകും എവർട്ടൺ ഇന്ന് യുണൈറ്റഡിനെ നേരിടുക. അതേസമയം ലോകകപ്പ് ഇടവേളയ്ക്ക് ശേഷം തകർപ്പൻ ഫോമിലാണ് യുണൈറ്റഡ് ഉള്ളത്. കളിച്ച 4 മത്സരങ്ങളും വിജയിക്കാൻ അവർക്ക് കഴിഞ്ഞു. ഈ 4 മത്സരങ്ങളിലും ഒരു ഗോൾ പോലും ടീം വഴങ്ങിയിട്ടില്ല എന്നതാണ് എടുത്തുപറയേണ്ടത്.

എന്തായാലും ലീഗിലെ വൈരികൾ എഫ്.എ കപ്പിലും മുഖാമുഖം വരുമ്പോൾ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.