ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷ് താരത്തിന് വേണ്ടിയുള്ള റേസില്‍ പങ്കെടുക്കാന്‍ ലിവർപൂളും
ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിന്റെ മധ്യനിര താരം കൗഡിയോ കോണിന്റെ സൈനിന് വേണ്ടിയുള്ള മത്സരത്തിൽ പങ്കെടുക്കാന്‍ ഉറച്ച് ലിവര്‍പൂളും.21-കാരന് വേണ്ടി ഇതിനകം പാരീസ് സെന്റ് ജെർമെയ്ൻ, ബയേൺ മ്യൂണിക്ക്, ന്യൂകാസിൽ യുണൈറ്റഡ് എന്നിങ്ങനെ മുന്‍ നിര ക്ലബുകള്‍ ശ്രമം നടത്തുന്നുണ്ട്.കഴിഞ്ഞ സീസണില്‍ ന്യൂ കാസില്‍ യുണൈറ്റഡ് നല്കിയ 30 മില്യൺ യൂറോ ബിഡ് ജര്‍മന്‍ ക്ലബ് നിരസിച്ചിരുന്നു.

ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, ജനുവരിയില്‍ തന്നെ താരത്തിനെ വില്പന ചെയ്യാന്‍ ആയിരിക്കും ബോറൂസിയയുടെ ലക്ഷ്യം.ഭാവിയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമാണ് റെഡ്സിന്റെ ഒന്നാം നമ്പർ ലക്ഷ്യം.എന്നാല്‍ പല ക്ലബുകളും താരത്തിന് മേല്‍ കണ്ണ് പതിപ്പിച്ചതിനാല്‍ അകാര്യത്തില്‍ ഒരുറപ്പും ലിവര്‍പൂള്‍ മാനേജ്മെന്റിന് പറയാന്‍ കഴിയില്ല.അത് കൂടാതെ അലക്സ് ഓക്സ്ലേഡ്-ചേംബർലെയ്ൻ, ജെയിംസ് മിൽനർ, നാബി കീറ്റ എന്നിവരുടെ കരാര്‍ കാലാവധി ഈ സീസണോടെ പൂര്‍ത്തിയാകും.അതിനാല്‍ യുവ മിഡ്ഫീല്‍ഡ് താരങ്ങളെ ടീമില്‍ എടുക്കാന്‍ ക്ലോപ്പ് നിര്ബന്ധിതര് ആയേക്കും.