റയല്‍ താരം ഈഡൻ ഹസാർഡിനെ സൈന്‍ ചെയ്യാന്‍ തുര്‍ക്കി ക്ലബ് ആയ ഫെനർബാഷിന് താൽപ്പര്യം
റയൽ മാഡ്രിഡ് വിങ്ങർ ഈഡൻ ഹസാർഡിനെ ലോണിൽ സൈൻ ചെയ്യാൻ ഫെനർബാഷിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2019-ൽ ചെൽസിയിൽ നിന്ന് 100 മില്യണ്‍ ട്രാൻസ്ഫർ പൂർത്തിയാക്കിയതിന് ശേഷം, റയൽ മാഡ്രിഡിനായി തന്റെ ഫോം കണ്ടെത്താൻ ഹസാർഡിന് കഴിഞ്ഞിട്ടില്ല.ബ്ലൂസ് ജേഴ്സിയില്‍ 352 മത്സരങ്ങളിൽ നിന്ന് 110 ഗോളുകളും 92 അസിസ്റ്റുകളും നേടിയ താരത്തിന്റെ നിഴല്‍ മാത്രമാണ് അദ്ദേഹം റയലില്‍.

ഇനിയും താരത്തിന് വേണ്ടി സമയവും പണവും ചിലവാക്കാന്‍ റയല്‍ മാനെജ്മെന്റ് ആഗ്രഹിക്കുന്നില്ല.താരത്തിനെ ഒരു ലോണ്‍ ഡീലില്‍ സൈന്‍ ചെയ്യാന്‍ തുര്‍ക്കിഷ് ക്ലബ് ആയ ഫെനര്‍ബാഷ് ആഗ്രഹിക്കുന്നു.അദ്ദേഹത്തിന്റെ വേതനത്തിന്റെ 5 മില്യൺ യൂറോ നല്‍കാനും ക്ലബ് തയാറാണ് എന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.എന്നാല്‍ ബെല്‍ജിയന്‍ താരത്തിന് തുര്‍ക്കിക്ക് പകരം അമേരിക്കന്‍ എംഎല്‍എസില്‍ ഇനിയുള്ള കരിയര്‍ ചിലവഴിക്കാന്‍ ആണ് ഹസാര്‍ഡ് ആഗ്രഹിക്കുന്നത്.