ഡിഗിയയുടെ ബാക്കപ്പ് ആയി ജാക്ക് ബട്ട്ലാൻഡിന്റെ സൈനിങ്ങ് യുണൈറ്റഡ് പൂര്‍ത്തിയാക്കി
ജാക്ക് ബട്ട്ലാൻഡിനെ ഫസ്റ്റ് ചോയ്സ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ ബാക്കപ്പായി സൈന്‍ ചെയ്ത വിവരം യുണൈറ്റഡ് മാനേജര്‍ എറിക് ടെൻ ഹാഗ് വെളിപ്പെടുത്തി.ന്യൂകാസിൽ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ആയ മാർട്ടിൻ ഡുബ്രാവ്കയെ അവര്‍ തിരിച്ചു വിളിച്ചതോടെ ഒരു ബാക്കപ്പ് ഗോള്‍ കീപ്പറുടെ വിടവ് മാഞ്ചസ്റ്റര്‍ ടീമില്‍ ഉണ്ടായിരുന്നു.

“മാർട്ടിനെ തിരിച്ചുവിളിച്ചതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്.ഞങ്ങൾക്ക് മൂന്ന് പരിചയസമ്പന്നരായ ഗോൾകീപ്പർമാരെ ആവശ്യമാണ്.ഡേവിഡിന്റെ പ്രകടനത്തില്‍ ഞാൻ ശരിക്കും സന്തോഷവാനാണ്.എന്നാല്‍ അദ്ദേഹത്തിന് എപ്പോള്‍ എന്തും സംഭവിക്കാം.അതിനാല്‍ നല്ലൊരു ബാക്കപ്പ് ഓപ്ഷന് കൈയ്യില്‍ ഉള്ളത് നല്ലതാണ്.”ടെൻ ഹാഗ് വ്യാഴാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവാങ്ങലിന് ശേഷം ജനുവരിയിൽ ഒരു സ്ട്രൈക്കർക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആണ് റെഡ് ഡെവിള്‍സ് നിലവില്‍.