കോപ്പ ഡെൽ റേയിൽ മൂന്നാം നിര ഇന്റർസിറ്റിയെ അധിക സമയത്ത് തോല്‍പ്പിച്ച് ബാഴ്സലോണ
മൂന്നാം നിര ടീം ആയ ഇന്റര്‍സിറ്റി ഇത്രത്തോളം തങ്ങളെ പരീക്ഷിക്കും എന്ന് സാവി സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല.മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയം നേടിയാണ് ബാഴ്സലോണ റൗണ്ട് ഓഫ് 16 ലേക്കുള്ള യോഗ്യത നേടിയത്.മുന്‍ ബാഴ്സലോണ താരം ആയിരുന്ന ജൂനിയർ ഓറിയോൾ സോൾഡെവില ഇന്റര്‍സിറ്റിക്ക് വേണ്ടി ഹാട്രിക്ക് നേടി.

മത്സരം 90 മിനുട്ട് തീര്‍ന്നപ്പോഴേക്കും ഇരു കൂട്ടരും മൂന്നു ഗോള്‍ വീധം നേടിയിരുന്നു.ആദ്യ ടീമിലേക്ക് മടങ്ങി എത്തിയ റൊണാള്‍ഡ് അറൌഹോ,ഔസ്മാൻ ഡെംബെലെ, റാഫിൻഹ എന്നിവരായിരുന്നു ബാഴ്സലോണയുടെ സ്കോറർമാർ.21-കാരനായ സോൾഡെവില രണ്ടാം പകുതിയുടെ 25 മിനിറ്റിനുള്ളിൽ മൂന്നു ഗോളുകള്‍ നേടി ബാഴ്സയെ സമ്മര്‍ദത്തിലാഴ്ത്തി.അധിക സമയത്ത് പകരക്കാരന് ആയി ഇറങ്ങിയ അന്‍സു ഫാട്ടി നേടിയ ഗോളാണ് ബാഴ്സക്ക് വിജയം നേടി കൊടുത്തത്.മത്സരശേഷം ടീമിന്റെ പ്രകടനത്തെ കടുത്ത രീതിയില്‍ വിമര്‍ശിച്ച സാവി പിന്നെയും പിന്നെയും ദുര്‍ബലര്‍ ആയ ടീമിനെതിരെ മോശം രീതിയില്‍ കളിക്കുന്നത് ചെറിയൊരു മുന്നറിയിപ്പ് ആയി താരങ്ങള്‍ കാണണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.