സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ടോട്ടന്‍ഹാമിന്റെ എതിരാളി ക്രിസ്റ്റൽ പാലസ്
ക്രിസ്റ്റൽ പാലസും ടോട്ടൻഹാം ഹോട്സ്പറും ബുധനാഴ്ച രാത്രി സെൽഹർസ്റ്റ് പാർക്കിൽ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ ലീഗ് മത്സരത്തില്‍ ബോണ്‍മൌത്തിനെതിരെ പാലസ് എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടപ്പോള്‍ അതേ സ്കോര്‍ ലൈനില്‍ ടോട്ടന്‍ഹാം ആസ്ട്ടന്‍ വില്ലക്കെതിരെയും തോല്‍വി നേരിട്ടു.

കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ രണ്ടു ജയം മാത്രം നേടിയ സ്പര്‍സ് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.ടോപ് ഫോറില്‍ എത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് ഇനിയും പ്രയത്നം പോചെട്ടീനോയില് നിന്നും ടോട്ടന്‍ഹാമില്‍ നിന്നും ആവശ്യമുണ്ട്.മൂന്നും നാലും സ്ഥാനത്തുള്ള ന്യൂ കാസില്‍,യുണൈറ്റഡ് എന്നിവര്‍ അടുത്തിടെ അവരുടെ പിടി മുറുക്കുന്നതിനാല്‍ ഇനിയൊരു സമനിലയോ തോല്‍വിയോ പോചെട്ടീനോയേ സമ്മര്‍ദത്തിന്റെ പടുകുഴിയിലേക്ക് തളിയിടും.അതിനാല്‍ വലിയൊരു മാര്‍ജിനില്‍ ഈ എവേ മാച്ച് വിജയം നേടുക എന്നതാണ് സ്പര്‍സ് ലക്ഷ്യം.