വൂല്വ്സിനെ നേരിടാന്‍ ഒരുങ്ങി യുണൈറ്റഡ്
തുടർച്ചയായി മൂന്ന് പ്രീമിയർ ലീഗ് വിജയം എന്ന ലക്ഷ്യം നിറവേറ്റാന്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മോളിനക്സിലേക്ക് വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ നേരിടാൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരിക്കുന്നു.നാലാം സ്ഥാനത്തുള്ള ടോട്ടൻഹാം ഹോട്സ്പറിനേക്കാൾ ഒരു പോയിന്റ് പിന്നിൽ ഉള്ള റെഡ് ഡെവിൾസ് നിലവിൽ അഞ്ചാം സ്ഥാനത്താണ്,16 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി വോൾവ്സ് 18-ാം സ്ഥാനത്തും.ഇന്ത്യന്‍ സമയം ആറു മണിക്ക് ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.

ലോകകപ്പിന് ശേഷം EFL കപ്പിൽ ബെന്ളിയേ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് സീസണിന്റെ രണ്ടാം ഭാഗം തരകേടില്ലാത്ത രീതിയില്‍ ആണ് യുണൈറ്റഡ് ആരംഭിച്ചിരിക്കുന്നത്.ടോപ് ഫോര്‍ സ്ഥാനം നേടുക എന്ന കഠിനമായ ലക്ഷ്യം ആണ് എറിക് ടെന്‍ ഹാഗിനും സംഘത്തിനും മുന്നില്‍ ഉള്ളത്.ആദ്യ മൂന്നു സ്ഥാനത്തുള്ള ആഴ്സണല്‍,മാഞ്ചസ്റ്റര്‍ സിറ്റി,ന്യൂകാസില്‍ എന്നിവര്‍ സ്ഥിരത പുലര്‍ത്തുന്ന ഈ വേളയില്‍ ടോട്ടന്‍ഹാം, ലിവര്‍പൂള്‍, ചെല്‍സി എന്നിവരെ മറികടന്നതിന് ശേഷം മാത്രമേ റെഡ് ഡെവിള്‍സിന് അവരുടെ ലക്ഷ്യം നിറവേറ്റാന്‍ സാധിക്കുകയുള്ളൂ.അതിനാല്‍ ദുര്‍ബലര്‍ ആയ വൂല്വ്സിന് നേരെ വിജയത്തില്‍ കുറഞ്ഞതൊന്നും യുണൈറ്റഡ് ലക്ഷ്യമിടുന്നില്ല.