കൂടുതല്‍ സൈനിങ്ങിനായി മൈക്കൽ അർറ്റെറ്റ മാനേജ്മെന്റിനോട് അഭ്യർത്ഥിക്കുന്നു
ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ “കഴിയുന്നത്ര വേഗത്തിൽ” സൈനിംഗ് നടത്താൻ ആഴ്സണൽ ബോസ് മൈക്കൽ അർട്ടെറ്റ ക്ലബിനോട് അഭ്യർത്ഥിച്ചിരിക്കുന്നു.മികച്ച ഫോമിൽ സീസൺ ആരംഭിച്ചതിന് ശേഷം, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അഞ്ച് പോയിന്റ് ലീഡില്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത് ഇരിക്കുന്ന ആഴ്സണലിന് തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ മികച്ച സൈനിങ്ങുകള്‍ എത്രയും പെട്ടെന്ന് നടത്തേണ്ടത് അനിവാര്യം ആണ്.

2022 ലോകകപ്പിനിടെ കാല് മുട്ടിന് പരിക്കേറ്റ് ഗബ്രിയേൽ ജീസസ് പുറത്തായത് ആഴ്സണലിന് വലിയൊരു തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.തങ്ങള്‍ക്ക് എത്രയും പെട്ടെന്ന് താരങ്ങളുടെ സൈനിങ്ങ് പൂര്‍ത്തിയാക്കണം എന്നും ഏതെല്ലാം വകുപ്പില്‍ ആണ് താരങ്ങള്‍ വേണ്ടത് എന്നുള്ള ഉത്തമ ബോധ്യം മാനേജ്മെന്റിനും തനിക്കും ഉണ്ടെന്നു ആര്‍റെറ്റ വെളിപ്പെടുത്തി.എന്നാല്‍ വിന്റര്‍ വിന്‍ഡോയില്‍ അവരുടെ സൈനിങ്ങ് നേടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.