2023 സ്ക്വാഡ്; പഞ്ചാബ് കിംഗ്സ്.!
കിരീടം ഇപ്പോഴും ഒരു സ്വപ്നം മാത്രമായി കൊണ്ടുനടക്കുന്ന മറ്റൊരു ടീമാണ് പഞ്ചാബ് കിംഗ്സ്. എല്ലാ സീസണിലും ആരാധകരെ വളരെയധികം എൻ്റർടെയിൻ ചെയ്യിക്കാൻ അവർക്ക് കഴിയുന്നുണ്ടെങ്കിലും ഐപിഎൽ കിരീടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഇതുവരെ അവർക്ക് ആയിട്ടില്ല. കഴിഞ്ഞ സീസണിലെ ക്യാപ്റ്റൻ ആയിരുന്ന മായങ്ക് അവർവാളിനെ പഞ്ചാബ് റിലീസ് ചെയ്തിരുന്നു. വരും സീസണിൽ ധവാൻ ആകും ടീമിനെ നയിക്കുക. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്ക് ഇംഗ്ലിഷ് താരം സാം കുറാനെ പഞ്ചാബ് ഇത്തവണ സ്വന്തം കൂടാരത്തിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ സിംബാബ്വെയുടെ മിന്നും ഓൾറൗണ്ടർ സിക്കന്ദർ റാസയെയും മിനി ഓക്ഷനിൽ പഞ്ചാബ് സ്വന്തമാക്കി.

ധവാൻ, ബെയർസ്റ്റോ, രാജപക്സെ, ഷാരൂഖ് ഖാൻ തുടങ്ങിയവരാണ് പഞ്ചാബിൻ്റെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാർ. ഒപ്പം ലിയാം ലിവിംഗ്സ്റ്റൺ, സാം കുറാൻ, റാസ തുടങ്ങിയ ഓൾ റൗണ്ടേഴ്സ് കൂടിയാകുമ്പോൾ ടീം പൂർണസജ്ജം. ബൗളിംഗിൽ റബാഡ, അർഷ്ദീപ് സിംഗ്, രാഹുൽ ചഹാർ, നഥാൻ എല്ലിസ് തുടങ്ങിയവരാണ് ടീമിൻ്റെ കരുത്ത്. എന്തായാലും അടിച്ചിടാനും, എറിഞ്ഞിടാനും എന്തിനും പോന്ന ടീമാണ് പഞ്ചാബ്. ഇത്തവണയെങ്കിലും കിരീടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ അവർക്ക് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.